വിയൂർ ജയിലിൽ അസി. ജയിലറിന്റെ മൂക്ക് ഇടിച്ചുപൊട്ടിച്ചെന്ന് ആകാശ് തില്ലങ്കേരിക്കെതിരെ പരാതി

വിയൂർ ജയിലിൽ അസി. ജയിലറിന്റെ മൂക്ക് ഇടിച്ചുപൊട്ടിക്കിച്ചെന്ന് പരാതി. സ്വർണ്ണക്കടത്ത് ഉൾപ്പെടെയുള്ള കേസുകളിൽ വിയൂർ ജയിലിൽ കഴിയുകയായിരുന്ന ആകാശ് തില്ലങ്കേരിയും സുഹൃത്തും ചേർന്നാണ് അസി. ജയിലർ രാഹുലിന്റെ മൂക്ക് ഇടിച്ച് പൊട്ടിച്ചത്. വിഷയത്തിൽ വിയൂർ പൊലീസ് കേസ് എടുത്തിട്ടുണ്ട്. പരുക്കേറ്റ അസി. ജയിലറെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. Akash Tillankeri accused of breaking jailer’s nose
സെല്ലിലെ ഫാൻ പ്രവർത്തിക്കുന്നതുമായിബഹതപ്പെട്ട തർക്കത്തിൽ പ്രകോപിതനായ ഷുഹൈബ് വധക്കേസ് പ്രതി കൂടിയായ ആകാശ് തില്ലങ്കേരി ജയിൽ ഉദ്യോഗസ്ഥനെ ആക്രമിച്ചെന്നാണ് പ്രാഥമിക വിവരം. ജയിലിൽ നിന്നും ഇന്റിമേഷൻ റിപ്പോർട്ട് കിട്ടുന്ന മുറക്ക് പൊലീസ് അന്വേഷണം ആരംഭിക്കും. സ്വർണ്ണക്കടത്ത്, കാപ്പ ചുമത്തപ്പെട്ടാണ് ആകാശ് തില്ലങ്കേരി നിലവിൽ ജയിലിൽ കഴിയുന്നത്.
Story Highlights: Akash Tillankeri accused of breaking jailer’s nose
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here