Advertisement

‘സുധാകരനെ ഇന്നത്തെ അവസ്ഥയില്‍ എത്തിച്ചത് കോണ്‍ഗ്രസുകാര്‍ തന്നെ’; എ.കെ ബാലന്‍

June 25, 2023
Google News 2 minutes Read
'It was the Congressmen who brought Sudhakaran to his present state'; AK Balan

കെപിസിസി പ്രസിഡന്റ് കെ സുധാകരനെ ഇന്നത്തെ അവസ്ഥയിൽ എത്തിച്ചത് കോൺഗ്രസുകാരാണെന്ന് സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം എ.കെ ബാലൻ. സുധാകരനെതിരെ കേസ് കൊടുത്തത് കോൺഗ്രസുകാരാണെന്നും പാർട്ടിയിലെ അഭിപ്രായ വ്യത്യാസത്തിന്റെ ഭാഗമാണ് സുധാകരനെതിരായ കേസെന്നും എകെ ബാലൻ ആരോപിച്ചു.

മോൻസണ്‍ കേസുമായി ബന്ധപ്പെട്ട് ഒരു ഗൂഡാലോചനയും സി.പി.ഐ.എമ്മിന്റേയോ മുഖ്യമന്ത്രിയുടേയോ ഭാഗത്തു നിന്നുണ്ടായിട്ടില്ല. കോണ്‍ഗ്രസിലെ അഭിപ്രായ വ്യത്യാസം പൊട്ടിത്തെറിയിലേക്ക് കടക്കുന്നതിന്റെ ഭാഗമാണ് സുധാകരനെതിരായ കേസ്. സുധാകരനെതിരെ കേസ് കൊടുത്തവരൊക്കെ കോണ്‍ഗ്രസുകാരാണ്. സുധാകരന്‍ പലകപൊട്ടിയ മരണക്കിണറ്റിലെ സൈക്കിള്‍ അഭ്യാസിയാണെന്നും എ.കെ.ബാലന്‍ പ്രസ്താവനയില്‍ പറഞ്ഞു.

Story Highlights: ‘It was the Congressmen who brought Sudhakaran to his present state’; AK Balan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here