കാസർഗോഡ് – തിരുവനന്തപുരം വന്ദേഭാരത് എക്സ്പ്രസിന്റെ ശുചിമുറിയിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തി

കാസർഗോഡ് – തിരുവനന്തപുരം വന്ദേഭാരത് എക്സ്പ്രസിന്റെ ശുചിമുറിയിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തി. ഷൊർണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് ആർപിഎഫിന്റെ രക്ഷാപ്രവർത്തനം നടത്തിയത്. ശുചിമുറിയുടെ വാതിൽ പൊളിച്ചാണ് ഇയാളെ പുറത്തെത്തിച്ചത്. Passenger trapped Kasargod – Thiruvananthapuram Vande Bharat
കാസർഗോഡ് – തിരുവനന്തപുരം വന്ദേ ഭാരത് എക്സ്പ്രസിൽ യാത്രക്കാരൻ കുടുങ്ങിയതായി സംശയം അറിയിച്ചത് ശുചീകരണ തൊഴിലാളികളാണ്. മണിക്കൂറുകളായി E-1 കോച്ചിലെ ശുചിമുറിയുടെ വാതിൽ പൂട്ടിയ നിലയിയിലായിരുന്നു. കാസർഗോഡ് നിന്നും ട്രെയിനിൽ കയറിയ യാത്രക്കാരനാണ് കുടുങ്ങിയത്.
ദീർഘനേരമായി ശുചി മുറി അടച്ചിട്ട നിലയിൽ കണ്ടതോടെ തൊഴിലാളികൾ സംഭവം ആർപിഎഫിനെ അറിയിച്ചു. തുടർന്ന്, പരിശോധന നടത്തിയ ആർപിഎഫ് ഷൊർണൂരിൽ എത്തിയ ശേഷം സെൻസർ ഉപയോഗിച്ച് പൂട്ട് തുറന്നു. തുടർന്നാണ് യാത്രക്കാരനെ പുറത്തെത്തിച്ചത്. യാത്രക്കാരൻ ടിക്കറ്റ് എടുത്തിട്ടില്ല എന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. യാത്രക്കാരനെ ആർപിഎഫിന്റെ സഹായത്തോടെ ചോദ്യം ചെയ്യുന്നു.
Story Highlights: Passenger trapped Kasargod – Thiruvananthapuram Vande Bharat
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here