Advertisement

സ്റ്റാലിന്‍ വാക്കുപാലിച്ചു; തമിഴ്‌നാട്ടില്‍ വീട്ടമ്മമാര്‍ക്ക് മാസശമ്പളം നല്‍കിത്തുടങ്ങുക സെപ്തംബര്‍ 15 മുതല്‍

June 26, 2023
Google News 2 minutes Read
Housewife salary scheme in Tamilnadu from September 15

തമിഴ്‌നാട്ടില്‍ വീട്ടമ്മമാര്‍ക്കുള്ള മാസശമ്പളം സെപ്തംബര്‍ 15 മുതല്‍ നല്‍കും. മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് തീരുമാനം. വരുമാനമില്ലാത്ത റേഷന്‍ കാര്‍ഡില്‍ പേരുള്ള സ്ത്രീകള്‍ക്കാണ് പ്രതിമാസം 1000 രൂപ വീതം ലഭിക്കുക. (House wife salary scheme in Tamilnadu from September 15)

റേഷന്‍ കാര്‍ഡില്‍ പേരുള്ള മറ്റ് വരുമാനങ്ങള്‍ ഒന്നുമില്ലാത്ത വീട്ടമ്മമാര്‍ക്കാണ് പ്രതിമാസം 1000 രൂപ വീതം ലഭിക്കുക. ധനകാര്യ, റവന്യൂ, സാമൂഹ്യനീതി വകുപ്പ് മന്ത്രിമാരും ഉദ്യോഗസ്ഥരുമായും കൂടിയാലോചന നടത്തിയ യോഗത്തിന് ശേഷമാണ് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ പ്രഖ്യാപനം.

Read Also: ‘എഥനോൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന വാഹനങ്ങൾ അവതരിപ്പിക്കും’; നിതിൻ ഗഡ്കരി

ഡിഎംകെ പ്രകടന പത്രികയില്‍ തന്നെ അധികാരത്തിലേറിയാല്‍ വീട്ടമ്മമാര്‍ക്ക് ശമ്പളം നല്‍കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. അധികാരത്തിലേറി നാളിത്ര കഴിഞ്ഞിട്ടും പ്രകടനപത്രികയിലെ പ്രധാന ആകര്‍ഷണമായ ഈ പ്രഖ്യാപനം എന്തുകൊണ്ട് വൈകുന്നു എന്ന് മുറുമുറുപ്പുകള്‍ ഉയര്‍ന്ന് കഴിഞ്ഞ പശ്ചാത്തലത്തിലാണ് ഔദ്യോഗിക പ്രഖ്യാപനവുമായി സ്റ്റാലിന്‍ രംഗത്തെത്തിയത്.

Story Highlights: Housewife salary scheme in Tamilnadu from September 15

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here