Advertisement

‘എഥനോൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന വാഹനങ്ങൾ അവതരിപ്പിക്കും’; നിതിൻ ഗഡ്കരി

June 26, 2023
Google News 3 minutes Read
Will Bring New Vehicles That Run On Ethanol, Says Nitin Gadkari

Will Bring New Vehicles That Run On Ethanol, Says Nitin Gadkari: പൂർണമായും എഥനോൾ ഇന്ധനമായി ഉപയോഗിക്കുന്ന വാഹനങ്ങൾ അവതരിപ്പിക്കുമെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി. അടുത്തിടെ വൈദ്യുത വാഹനം പുറത്തിറക്കിയ മെഴ്‌സിഡസ് ബെൻസ് കമ്പനിയുടെ ചെയർമാനുമായി താൻ കൂടിക്കാഴ്ച നടത്തിയതായും കേന്ദ്രമന്ത്രി. നാഗ്പൂരിൽ നടന്ന ഒരു പരിപാടിക്കിടെയാണ് നിതിൻ ഗഡ്കരിയുടെ പ്രഖ്യാപനം.

ഭാവിയിൽ ഇലക്ട്രിക് വാഹനങ്ങൾ മാത്രമേ നിർമ്മിക്കൂ എന്ന് മെഴ്‌സിഡസ് ബെൻസ് കമ്പനി ചെയർമാൻ തന്നോട് പറഞ്ഞു. ബജാജ്, ടിവിഎസ്, ഹീറോ സ്കൂട്ടറുകൾ 100 ശതമാനവും എഥനോൾ ഉപയോഗിച്ച് പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 100 ശതമാനവും എഥനോൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ടൊയോട്ട കമ്പനിയുടെ കാംറി കാർ ഓഗസ്റ്റിൽ പുറത്തിറക്കുമെന്നും മന്ത്രി വ്യക്തമാക്കി.

“പെട്രോളുമായി താരതമ്യപ്പെടുത്തുമ്പോൾ, എഥനോൾ ലിറ്ററിന് 60 രൂപയും പെട്രോൾ ലിറ്ററിന് 120 രൂപയുമാണ്. അതായത് ലിറ്ററിന് ശരാശരി 15 രൂപ. കൂടാതെ 40 ശതമാനം വൈദ്യുതിയും ഉൽപ്പാദിപ്പിക്കും” – മന്ത്രി പറഞ്ഞു.

Story Highlights: Will Bring New Vehicles That Run On Ethanol, Says Nitin Gadkari

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here