തീവ്രവാദ ഫണ്ടിംഗ്: ജമ്മു കശ്മീരിലെ വിവിധ സ്ഥലങ്ങളിൽ എൻഐഎ റെയ്ഡ്

ജമ്മു കശ്മീരിൽ എൻഐഎ റെയ്ഡ്. തീവ്രവാദ ഫണ്ടിംഗ് കേസുമായി ബന്ധപ്പെട്ടാണ് പരിശോധന നടക്കുന്നത്. നാല് ജില്ലകളിലായി ആറിടങ്ങളിലാണ് റെയ്ഡ് നടക്കുന്നതെന്ന് വൃത്തങ്ങൾ അറിയിച്ചു. തെക്കൻ കശ്മീരിലെ കുൽഗാം, പുൽവാമ, ഷോപ്പിയാൻ എന്നിവിടങ്ങളിലെ നിരവധി സ്ഥലങ്ങളിൽ അന്വേഷണ ഏജൻസി തെരച്ചിൽ നടത്തി. എൻഐഎ സംഘവും പൊലീസും സെൻട്രൽ റിസർവ് പൊലീസ് സേനയും (സിആർപിഎഫ്) വടക്കൻ കശ്മീരിലെ ബന്ദിപ്പോര ജില്ലയിലും പരിശോധന നടത്തുന്നുണ്ട്.
സാമൂഹിക മാധ്യമങ്ങളിൽ വിദ്വേഷം പ്രചരിപ്പിക്കാനും തീവ്രവാദ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കാനും വിദേശികളുമായി സഹകരിച്ച് പ്രവർത്തിച്ചുവെന്നാരോപിച്ചാണ് അന്വേഷണ ഏജൻസി കേസെടുത്തിരിക്കുന്നത്. നേരത്തെ മെയ് മാസത്തിൽ താഴ്വരയിലെ ഒന്നിലധികം സ്ഥലങ്ങളിൽ എൻഐഎ റെയ്ഡ് നടത്തിയിരുന്നു. ശ്രീനഗർ, ബുഡ്ഗാം, പുൽവാമ, ഷോപ്പിയാൻ, അവന്തിപോറ, അനന്ത്‌നാഗ്, ഹന്ദ്വാര, കുപ്‌വാര, പൂഞ്ച് ജില്ലകളിലാണ് വ്യാപകമായ തെരച്ചിൽ നടന്നത്.
Story Highlights: Jammu and Kashmir: Multiple locations raided as part of crackdown on terror
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here