Advertisement

പിണറായി വിജയന്‍റെ പൊലീസ് കൂലിപ്പട്ടാളമായി, എംഎസ്എഫ് പ്രവർത്തകരെ കൈവിലങ്ങ് വെച്ച് നടത്തിയത് അനീതി; എം.കെ.മുനീര്‍

June 26, 2023
Google News 2 minutes Read

വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയെ കരിങ്കൊടി കാണിച്ച എംഎസ്എഫ് പ്രവർത്തകരെ പോലീസ് കൈവിലങ്ങ് അണിയിച്ച് വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോയതില്‍ വിമര്‍ശനവുമായി മുസ്ലിം ലീഗ് നേതാവ് എം.കെ.മുനീര്‍ രംഗത്ത്. കടുത്ത അനീതിയാണിത് ജനാധിപത്യ കേരളം ലജ്ജിച്ച് തല താഴ്ത്തേണ്ട വിഷയമാണിത് പിണറായി വിജയന്‍റെ പൊലീസ് കൂലി പട്ടാളമായി മാറി . എസ്എഫ്ഐ പ്രവർത്തകർ എന്ത് ചെയ്താലും പരവതാനി വിരിച്ച് സ്വീകരിക്കുന്നുവെന്ന് എം.കെ. മുനീർ പറഞ്ഞു.

തീവ്രവാദികളെ കൊണ്ടുപോകും പോലെയാണ് സമരം ചെയ്ത വിദ്യാർത്ഥികളെ കൊണ്ടുപോവുന്നത്. പിണറായിയുടെ നാട് ഇപ്പോൾ കേരളമല്ല, അമേരിക്കയാണ്.നാട്ടിലുള്ളവരെ മുഴുവൻ പീഡിപ്പിച്ച് അമേരിക്കയിൽ പോയി വലിയ തള്ള് നടത്തുകയാണ് പിണറായി.ഇത് കയ്യും കെട്ടി നോക്കിയിരിക്കാൻ ജനാധിപത്യ ശക്തികൾക്ക് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാർത്ഥികൾ ചെയ്ത ക്രിമിനൽ കുറ്റം എന്താണ് എന്ന് പിണറായിയുടെ പോലീസ് പറയണം.കൊലക്കുറ്റം ചെയ്തവരെ ഇങ്ങനെ കൊണ്ട് പോവാറുണ്ടോ?കേരളത്തിൽ സിപിഎമ്മുകാർക്ക് ഒരു നീതിയും മറ്റുളളവർക്ക് മറ്റൊരു നീതിയുമാണ് നടപ്പാക്കുന്നത്. വിദ്യാർത്ഥികൾക്ക് പഠനം നിഷേധിക്കപ്പെട്ടപ്പോഴാണ് എംഎസ്എഫ് വിദ്യാർത്ഥി സംഘടനാനേതാക്കൾ പ്രതിഷേധിച്ചത്.എവരെ വിലങ്ങ് വച്ച പൊലീസുകാർക്ക് എതിരെ നടപടി എടുത്തില്ലെങ്കിൽ ശക്തമായ പ്രക്ഷോഭത്തിലേക്ക് പോകും.നിയമപരമായി എന്ത് ചെയ്യണമെന്നാലോചിക്കുകയാണ്.വിലങ്ങുകളെ മറികടന്നൊരു ജനാധിപത്യ ചേരി ഇവിടെ ഉണ്ടാകണമെന്നും എംകെ മുനീര്‍ പറഞ്ഞു.

Story Highlights: M K Muneer against Kerala police on MSF leaders arrested

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here