ശക്തിധരനെ അവിശ്വസിക്കേണ്ടതില്ല; കേസില്ലെങ്കില്‍ കോടതിയില്‍ പോകും; കെ സുധാകരന്‍

മുഖ്യമന്ത്രിക്കെതിരായ ആരോപണത്തില്‍ ശക്തിധരനെ അവിശ്വസിക്കേണ്ടതില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍. ജി. ശക്തിധരന്റെ പരാതിയില്‍ കേസെടുക്കാത്തത് എന്തേയെന്ന് കെ. സുധാകരന്‍ ചോദിച്ചു.(K Sudhakaran on Sakthidharans Allegations on Pinarayi Vijayan)
ഇത്ര വ്യക്തമായി ഒരാള്‍ ആരോപണം ഉന്നയിച്ചിട്ടും നടപടിയില്ലെന്നും കേസെടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും സുധാകരന്‍ വ്യക്തമാക്കി. കോടതിയെ സമീപിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുകയാണെന്നും ഭീഷണിപ്പെടുത്തി പരാതിയെഴുതിച്ച് വരെയാണ് കോണ്‍ഗ്രസുകാര്‍ക്കെതിരെ കേസെടുക്കുന്നതെന്നും സുധാകരന്‍ പറഞ്ഞു.
Read Also: https://www.twentyfournews.com/2023/06/09/alert-issued-in-india-over-top-5-diseases.html
അതേസമയം ജി ശക്തിധരന്റെആരോപണം ഗൗരവമുള്ളതെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ആരോപണത്തിൽ അന്വേഷണം വേണം. ജി ശക്തിധരൻ യഥാർത്ഥ കമ്മ്യൂണിസ്റ്റാണ്. എഫ്ഐആർ ഇട്ട് പൊലീസ് അന്വേഷണം നടത്തണമെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
ബിജെപിയുമായി ഒത്തുകളിക്കുകയാണ്. അതാണ് കേന്ദ്ര ഏജൻസികൾ അന്വേഷിക്കാത്തത്. സ്വർണക്കടത്ത് മുതൽ ഒത്തുകളിക്കുകയാണ്. ജനാധിപത്യ ശൈലി ഇല്ലാത്തത് കൊണ്ടാണ് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണാത്തത്. അത് തന്നെയാണ് മോദിയുടെയും ശൈലി.
കേസ് തേച്ചു മാച്ച് കളയാൻ എ ഡിജിപിയെ ഏൽപ്പിക്കുന്നു. മുഖ്യമന്ത്രിക്കെതിരായ ആരോപണമായതിനാലാണ് ഇത്. കെ സുധാകരനെതിരെ 15 വർഷം മുമ്പുള്ള ആരോപണത്തിൽ കേസെടുത്തില്ലെ? പിന്നെന്താ ഈ വെളിപ്പെടുത്തലിൽ കേസ് എടുക്കാത്തതെന്നും ചെന്നിത്തല പറഞ്ഞു.
Story Highlights: K Sudhakaran on Sakthidharans Allegations on Pinarayi Vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here