Advertisement

അഴിമതിയുടെ ഭാഗമായാൽ കേസ് വേറെയാണ്, അവിടെ രാഷ്ട്രീയമൊന്നുമില്ല; എം.വി ഗോവിന്ദൻ

June 29, 2023
2 minutes Read

സിപിഐഎമ്മിന്റെ ലക്ഷ്യം ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുന്നതെന്ന് എം വി ഗോവിന്ദൻ. മാധ്യമങ്ങളും കോൺഗ്രസും ബിജെപിയും വികസനം നടത്തുന്നതിന് എതിരാണ്. സകല പദ്ധതികളെയും എതിർക്കുന്നു. മൂന്ന് വർഷത്തിനകം ദരിദ്രരില്ലാത്ത ഇന്ത്യയിലെ ഏക സംസ്ഥാനമായി കേരളം മാറും.
എ.ഐ ക്യാമറ വന്നതോടെ അപകടം കുറഞ്ഞു. പ്രതിപക്ഷം തൊള്ളക്ക് തോന്നിയ പോലെ അഴിമതിയെന്ന് പറയുന്നു. സുധാകരനെ അറസ്റ്റ് ചെയ്തിട്ട് എവിടെ പ്രതിഷേധം നടന്നു. അഴിമതിയുടെ ഭാഗമായാൽ കേസ് വേറെയാണ്. അവിടെ രാഷ്ട്രീയമൊന്നുമില്ലെന്ന് അദ്ദേഹം പറഞ്ഞു.

മോൺസന്റെ കേസും, വിഡി സതീശന്റെ കേസും ഞങ്ങൾ കൊടുത്തതല്ല. എന്നിട്ട് ഇപ്പോൾ പറയുന്നു രാഷ്ട്രീയമായി നേരിടുമെന്ന്. സിപിഐഎമ്മിനും ദേശാഭിമാനിക്കുമെതിരെ മുമ്പും പല കേസുമെടുത്തിട്ടുണ്ട്. ആരുടെയും ഇംഗിതത്തിന് വഴങ്ങി ഓലപ്പാമ്പ് കാണിച്ച് ഭീഷണിപെടുത്തണ്ട. ജനങ്ങൾക്ക് മേൽ കുതിര കയറുന്ന ഒരു നിലപാടും ഈ പാർട്ടി എടുക്കില്ല. പാർട്ടിക്കകത്തും അതാണ് നിലപാട് , നല്ല പരിശോധന നടത്തണം. ഒരു വിട്ടു വീഴ്ചയും ഉണ്ടാകില്ല.തെറ്റായ നിലപാടിനെതിരെ പാർട്ടിക്കകത്തും നടപടി എടുക്കും. അതൊന്നും പാർട്ടിയെ ക്ഷീണിപ്പിക്കില്ല. തെറ്റായ ഒരു പ്രവണതയെയും വെച്ചു പൊറുപ്പിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

ഓലപ്പാമ്പിനെ കാണിച്ചാൽ ഭയക്കുന്ന പ്രസ്ഥാനമല്ല സിപിഐഎമ്മും ദേശാഭിമാനിയുമെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദൻ നേരത്തെ പറഞ്ഞിരുന്നു . തനിക്കെതിരെ നടത്തിയ പോക്സോ പരാമർശത്തിൽ മാനനഷ്ടക്കേസ് കൊടുക്കുമെന്ന സുധാകരന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ദേശാഭിമാനിക്കെതിരെയും കേസ് കൊടുക്കുമെന്ന് സുധാകരൻ പറഞ്ഞിട്ടുണ്ട്. കേസിനെ നിയമപരമായി നേരിടുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.

സുധാകരനെതിരെയുള്ള കേസിനെ പ്രതിപക്ഷം രാഷ്ട്രീയമായി നേരിടുമെന്ന് പറയുന്നതിൽ അർഥമില്ല. തട്ടിപ്പ്, വഞ്ചന കേസുകൾ എങ്ങനെയാണ് രാഷ്ട്രീയമായി നേരിടുക. ജനങ്ങളുടെ പിന്തുണ കിട്ടില്ല. പോക്സോ കേസിലെ പ്രതി മോൻസൻ അടുത്ത സുഹൃത്തെന്ന് കെ സുധാകരൻ പറയുന്നു. കെ.സുധാകരൻ മോൻസണെ തള്ളിപ്പറയാത്തത് രഹസ്യങ്ങൾ പുറത്തുവിടുമെന്ന ഭയം മൂലമാണ്. തനിക്കെതിരെയും താൻ പറഞ്ഞതിൽ കൂടുതൽ കാര്യങ്ങൾ സുധാകരൻ തന്നെ പറഞ്ഞിട്ടുണ്ട്. തെളിവുകൾ എല്ലം സുധാകരന് എതിരാണ്. ഇതിൽ രാഷ്ട്രീയ പകപോക്കൽ ഒന്നും ഇല്ല. ജനങ്ങളുടെ മുൻപിൽ കെപിസിസി അധ്യക്ഷൻ പരിഹാസ്യനായി നിൽക്കുന്നു എന്ന് അദ്ദേഹം പറഞ്ഞിരുന്നു.

Story Highlights: Don’t try to intimidate CPI(M) with defamation case, M.V. Govindan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top