‘കൈതോലപ്പായ വിവാദം അടിസ്ഥാനരഹിതം; കെ സുധാകരന്‍ ചെയ്തത് ഗുരുതര കുറ്റങ്ങളാണ്; ഇ പി ജയരാജൻ

കെ സുധാകരൻ ചെയ്‌തത് ഗുരുതരമായ കുറ്റമെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്നും മാറി അന്വേഷണം നേരിടണം. അപകടകരമായ അഴിമതിയിൽ ന്യായീകരണം നടത്താനുള്ള ശ്രമമാണ് നടത്തുന്നത്.(Ep jayarajan Against allegations raised by sakthidharan)
തെറ്റുകൾ ന്യായികരിക്കാൻ ശ്രമിക്കുന്നത് അപലപനീയമെന്നും ജയരാജൻ വ്യക്തമാക്കി. ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി.ശക്തിധരന്‍ ഫേസ്ബുക്കിലൂടെ ഉന്നയിച്ച ആരോപണങ്ങള്‍ ഇപിജയരാജന്‍ തള്ളി.കൈതോലപ്പായയില്‍ പണം പൊതിഞ്ഞു കൊണ്ടുപോയെന്ന ആരോപണം അടിസ്ഥാന രഹിതമാണ്.
Read Also: https://www.twentyfournews.com/2023/06/09/alert-issued-in-india-over-top-5-diseases.html
കോൺഗ്രസ് ഇത് പ്രചരിപ്പിക്കുന്നത് നേതാക്കള്‍ക്കെതിരായ കുറ്റങ്ങൾ മറച്ചുവെക്കാനാണ്.അഴിമതി ആരോപങ്ങങ്ങളെ ഇതുകൊണ്ട് മായ്ച്ചു കളയാൻ ആകില്ലെന്നും അദ്ദേഹം പറഞ്ഞു.മണിപ്പൂർ കലാപം രാജ്യം ഭരിക്കുന്ന പാർട്ടി ആസൂത്രണം ചെയ്‌തതെന്ന് ഇ പി ജയരാജൻ വ്യക്തമാക്കി. അങ്ങേയറ്റം ഹീനമായ പ്രവർത്തനങ്ങളാണ് മണിപ്പൂരിൽ നടക്കുന്നതെന്നും ജയരാജൻ കൂട്ടിച്ചെർത്തു.
Story Highlights: Ep jayarajan Against allegations raised by sakthidharan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here