കൈതോലപ്പായയിലെ ഒളിച്ചു കടത്തൽ; തിരുവനന്തപുരം മുതൽ ടൈം സ്‌ക്വയർ വരെ അറിയപ്പെടുന്നയാളാണ് ഉന്നതനെന്ന് എം.ടി രമേശ്

ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി ശക്തിധരന്റെ ആരോപണം അതീവ ഗൗരവമുള്ളതെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ്. തമാശയായി തള്ളിക്കളയാതെ ഏറ്റവും കാര്യക്ഷമമായ ഒരു ഏജൻസി അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കണമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.(M T Ramesh Against Pinarayi vijayan)
വൻകിടക്കാർ സമ്മാനിച്ച 2 കോടി 35 ലക്ഷം രൂപ കൈതോല പായയിൽ പൊതിഞ്ഞ് കൊച്ചിയിൽ നിന്നും ഇന്നോവ വാഹനത്തിന്റെ ഡിക്കിയിലിട്ട് ഒരു ഉന്നതനായ സിപിഎം നേതാവ് തിരുവനന്തപുരത്തേക്ക് കടത്തി എന്നാണ് ശക്തിധരന്റെ വെളിപ്പെടുത്തൽ. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിക്കണമെന്നും പിണറായി വിജയനുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന വ്യക്തിയാണ് ശശിധരൻ എന്നും എം.ടി രമേശ് പറഞ്ഞു.
Read Also: https://www.twentyfournews.com/2023/06/09/alert-issued-in-india-over-top-5-diseases.html
എം ടി രമേശ് ഫേസ്ബുക്കിൽ കുറിച്ചത്
പിൻവാതിൽ നിയമനം + വ്യാജ സർട്ടിഫിക്കറ്റ് + കൈതോല പായ = LDF
ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി ശക്തിധരന്റെ ആരോപണം അതീവ ഗൗരവമുള്ളതാണ്. തമാശയായി തള്ളിക്കളയാതെ ഏറ്റവും കാര്യക്ഷമമായ ഒരു ഏജൻസി
അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കണം.സിപിഎം ഉന്നത നേതാവ് രണ്ടു കോടിയില്‍പ്പരം രൂപ കൈതോലപായയില്‍ പൊതിഞ്ഞ് കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്തേയ്ക്ക് കൊണ്ടുപോയെന്നാണ് ഫെയ്‌സ്ബുക്കിലൂടെ ശക്തിധരന്‍ വെളിപ്പെടുത്തിയത്.കൊച്ചി കലൂരിലെ ദേശാഭിമാനിയിലെ ഓഫിസില്‍ നിന്ന് എണ്ണിത്തിട്ടപ്പെടുത്തിയ പണം എവിടേക്കാണ് കൊണ്ടുപോയത്?. ആരില്‍ നിന്നാണ് ഈ പണം കിട്ടിയത്?. ഇതിനെ കുറിച്ച് അന്വേഷണം നടത്തേണ്ടെ ?
തിരുവനന്തപുരം മുതല്‍ ടൈം സ്‌ക്വയര്‍ വരെ അറിയപ്പെടുന്നയാളാണ് ഉന്നതന്‍, ഒരു സാധാരണ കർഷകന്റെ മകനായി ജനിച്ച നേതാവ് കോടീശ്വരനായതിന്റെ കച്ചവടക്കഥകൾ പുറത്തുവരണം. ശക്തിധരന്‍ സഖാവ് പിണറായി വിജയനുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന പത്രപ്രവർത്തകനും പാർട്ടി പ്രവർത്തകനുമാണ്. അതുകൊണ്ടു തന്നെ വെളിപ്പെടുത്തൽ ഏറെ ഗൗരവമുളളതാണ്. ഒളിച്ചുകടത്തുന്ന കൈതോലപ്പായകളും ബിരിയാണി ചെമ്പുകളുമാണ് സി.പി.എം ഭരണത്തിന്റെ മുഖമുദ്ര.പിൻവാതിൽ നിയമനം + വ്യാജ സർട്ടിഫിക്കറ്റ് + കൈതോല പായ = LDF
Story Highlights: M T Ramesh Against Pinarayi vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here