Advertisement

സുരേഷ് ഗോപി കേന്ദ്ര മന്ത്രിയാകും? കേന്ദ്രമന്ത്രിസഭ പുനഃസംഘടന ഉടൻ

June 29, 2023
Google News 3 minutes Read
suresh gopi cabinet

സുരേഷ് ഗോപി മന്ത്രി സഭയിലേക്ക്? കേന്ദ്രമന്ത്രിസഭാ പുനഃസംഘടന ഉടൻ ഉണ്ടായേക്കും. നിലവിലെ എല്ലാ മന്ത്രിമാരുടെയും യോഗം തിങ്കളാഴ്ച്ച വൈകിട്ട് നാല് മണിക്ക് നടക്കും. ഗോപിയെ ഉൾപ്പെടുത്തുന്നത് ചർച്ചയിൽ. പാർട്ടി സംസ്ഥാന അധ്യക്ഷന്മാരിലും മാറ്റം ഉണ്ടായേക്കും. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പല സംസ്ഥാനങ്ങളിലെയും അധ്യക്ഷന്മാരെ മാറ്റുന്നത് ഉൾപ്പെടെ പാർട്ടിയിലും അഴിച്ചുപണിയുണ്ടാകും. (modi union cabinet reshuffle rumours chances of suresh gopi)

Read Also: https://www.twentyfournews.com/2023/06/09/alert-issued-in-india-over-top-5-diseases.html

പ്രധാനമന്ത്രി നരേന്ദ്രമോദി മന്ത്രിസഭയുടെ വിശാലയോഗം വിളിച്ച സാഹചര്യത്തിലാണ് മന്ത്രിസഭ പുനഃസംഘടനന സംബന്ധിച്ച അഭ്യൂഹം ശക്തമായത്. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ ഉൾപ്പെടെ വകുപ്പുകളിൽ മാറ്റത്തിന് ആലോചനയുണ്ടെന്നാണ് വിവരം. കേരളത്തിൽ നിന്ന് സുരേഷ് ഗോപി, ഇ.ശ്രീധരൻ തുടങ്ങിയവരുടെ പേരുകൾ നേതൃത്വം ചർച്ച ചെയ്തതായി ബിജെപി പാർട്ടി വൃത്തങ്ങൾ അറിയിച്ചു.

Story Highlights: modi union cabinet reshuffle rumours chances of suresh gopi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here