വാട്സാപ്പിലൂടേ നിരന്തരം അശ്ലീല സന്ദേശം അയച്ച് പിഡിപി നേതാവ്; പൊലീസിൽ പരാതി നൽകി മാധ്യമ പ്രവർത്തക

വാട്സാപ്പിലൂടേ നിരന്തരം അശ്ലീല സന്ദേശം അയച്ച പിഡിപി പ്രവർത്തകനെതിരെ പൊലീസിൽ പരാതി നൽകി മാധ്യമ പ്രവർത്തക. പിഡിപി സംസ്ഥാന ജനറൽ സെക്രട്ടറി നിസാർ മേത്തറിനെതിരെയാണ് പരാതി നൽകിയത്. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ഇയാൾ നിരന്തരം ശല്യം ചെയ്യുന്നുവെന്നും കൊച്ചിയിലെ മാധ്യമപ്രവർത്തകയുടെ പരാതിയിൽ പറയുന്നു.(PDP leader constantly sending obscene messages on WhatsApp)
പിഡിപി നേതാവ് അബ്‌ദുൾ നാസർ മഅദനി കേരളത്തിൽ എത്തിയ ഘട്ടത്തിൽ അദ്ദേഹത്തിന്റെ ആരോഗ്യപ്രശ്‌നങ്ങൾ ഉൾപ്പെടയുള്ള കാര്യങ്ങൾ മാധ്യമങ്ങളോട് റിപ്പോർട്ട് ചെയ്യുന്നതിന് പിഡിപി തന്നെ ഏർപ്പെടുത്തിയ ആളാണ് നിസാർ മേത്തർ. കണ്ണൂർ സ്വദേശിയാണ്. ഇയ്യാൾ മാധ്യമങ്ങളെ കോഡിനേറ്റ് ചെയ്തിരുന്നു.
Read Also: https://www.twentyfournews.com/2023/06/09/alert-issued-in-india-over-top-5-diseases.html
മഅദനിയുടെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങൾ മാധ്യമപ്രവർത്തക തേടിയിരുന്നു. പക്ഷെ രണ്ട് ദിവസങ്ങൾ കഴിഞ്ഞപ്പോൾ നിസാറിന്റെ രീതി മാറി രാത്രി വൈകിയും അശ്ലീല സന്ദേശം അയച്ചിരുന്നു. മാധ്യമ പ്രവർത്തക വിലക്കിയിട്ടും നിസാർ പിന്മാറിയില്ല. തുടർന്ന് പൊലീസിൽ പരാതി നൽകി. പൊലീസ് അന്വേഷണം ആരംഭിച്ചു.
Story Highlights: PDP leader constantly sending obscene messages on WhatsApp
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here