Advertisement

പ്രീമിയർ ലീഗിൽ വമ്പൻ താരകൈമാറ്റങ്ങൾ; കെയ് ഹാവെർട്‌സ് ആഴ്സണലിൽ; മാഡിസണെ സ്വന്തമാക്കി ടോട്ടൻഹാം

June 29, 2023
Google News 4 minutes Read
Image of Havertz and Maddison

ഫുട്ബോളിലെ വമ്പൻ താരകൈമാറ്റങ്ങൾക്ക് ഒരിക്കൽക്കൂടി സാക്ഷിയായി ഇംഗ്ലീഷ് പ്രീമിയർ ലീഗ്. മില്യണുകൾ പൊടിയുന്ന താരവിപണിയിൽ ഇന്നലെ മുൻ നിര ടീമുകൾ പൂർത്തിയാക്കിയത് രണ്ടു വമ്പൻ കൈമാറ്റങ്ങൾ. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് ചെൽസി താരം കെയ് ഹാവെർട്സിന്റെ ആഴ്സനലിലേക്കുള്ള നീക്കമാണ്. 24 വയസ്സ് മാത്രം പ്രായമുള്ള താരത്തെ ആഴ്‌സണൽ സ്വന്തമാക്കിയത് 65 മില്യൺ യൂറോക്ക്. Premier League: Arsenal sign Havertz, Maddison joins Tottenham

ഈ ട്രാൻസ്ഫർ ജാലകത്തിൽ ആഴ്സനലിലേക്ക് എത്തുന്ന ആദ്യ താരമാണ് ഹാവേർട്സ്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിന്നും ചാമ്പ്യൻഷിപ്പിലേക്ക് തരം താഴ്ത്തപ്പെട്ട ലെസ്റ്റർ സിറ്റിയിൽ നിന്ന് 40 മില്യൺ യൂറോക്ക് ജെയിംസ് മാഡിസണെ ടോട്ടൻഹാം ഹോട്സ്പർ സ്വന്തമാക്കിയിട്ടുണ്ട്. ടോട്ടൻഹാമിന്റെ ഈ സീസണിലെ മൂന്നാമത്തെ സൈനിങ്ങാണ് മാഡിസണിന്റേത്.

കഴിഞ്ഞ സീസണിൽ കൈവിട്ട ലീഗ് കിരീടം ഇത്തവണ നേടാനുറച്ച് തന്നെയാണ് ആഴ്‌സണൽ ഇത്തവണ കളിക്കളത്തിലേക്കിറങ്ങുക. ഇംഗ്ലണ്ടിലെ ഏറ്റവും മികച്ച ഡിഫെൻസിവ് മിഡ്ഫീൽഡറായി വിലയിരുത്തപ്പെടുന്ന ആസ്റ്റൺ വില്ലയുടെ ഡെക്ലൻ റൈസിനാണ് പീരങ്കിപ്പട രംഗത്തുണ്ട്. കഴിഞ്ഞ ദിവസം താരത്തിനായി ആഴ്‌സണൽ മുന്നോട്ട് വെച്ച 105 മില്യൺ യൂറോയുടെ ബിഡ് ആസ്റ്റൺ വില്ല അംഗീകരിച്ചിരുന്നു. അയാക്സിന്റെ പ്രതിരോധ താരം ജൂലിയൻ ടിംബറിനെയും ക്ലബ്ബിലെത്തിക്കാൻ ശ്രമം നടത്തുന്നുണ്ട്.

Read Also: ഫുട്ബോളിലെ സൗദി അറേബ്യൻ മുല്ലപ്പൂ വിപ്ലവം; തട്ടകത്തിലെത്തുന്നത് വമ്പന്മാർ

കഴിഞ്ഞ സീസണിൽ മോശം പ്രകടനത്തിലൂടെ കടന്നുപോയ ടീമാണ് ടോട്ടൻഹാം. ലോകോത്തര പരിശീലകൻ അന്റോണിയോ കോന്റെയുടെ കീഴിൽ ആരാധകർ പ്രതീക്ഷിച്ച പ്രകടനമായിരുന്നില്ല ടീമിന്റേത്. തുടർന്ന്, ക്ലബ് പരിശീലകനെ പുറത്താക്കി. അടുത്ത സീസോണിലേക്കായി, സ്കോട്ലൻഡ് ലീഗിൽ സെൽറ്റിക്കിനെ രണ്ടു വർഷം തുടർച്ചയായി ലീഗ് ജേതാക്കളാക്കിയ ആംഗെ പോസ്റ്റെക്കോഗ്ലുവിനെ ടീം തട്ടകത്തിൽ എത്തിച്ചിട്ടുണ്ട്.

കഴിഞ്ഞ സീസണിൽ യുവന്റസിൽ നിന്നും വായ്പാടിസ്ഥാനത്തിൽ എത്തിയ ഡിജെൻ കുലുവെസ്‌കിക്ക് പുതിയ കരാർ നല്കാൻ ക്ലബിന് സാധിച്ചു. കൂടാതെ, പ്രായം ബാധിക്കുന്ന ഒന്നാം നമ്പർ ഗോൾ കീപ്പർ ഹ്യൂഗോ ലോറീസിന് കൂട്ടായി ഇറ്റാലിയൻ ക്ലബ് എംപോളിയിൽ നിന്നും ഗുലൈൽമോ വിക്കാറിയോയെ സൈൻ ചെയ്തു.

Story Highlights: Premier League: Arsenal sign Havertz, Maddison joins Tottenham

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here