Advertisement

‘ലോർഡ്‌ സ്മിത്ത്’; അന്താരാഷ്ട്ര കരിയറിലെ 44-ാം സെഞ്ച്വറിയുമായി സ്റ്റീവ് സ്മിത്ത്

June 29, 2023
2 minutes Read
Steve Smith with his 44th international century

ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും തമ്മിൽ ലോർഡ്‌സിൽ നടക്കുന്ന ആഷസ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ സ്റ്റീവ് സ്മിത്തിന് സെഞ്ച്വറി. മത്സരത്തിൽ 184 പന്തിൽ 15 ബൗണ്ടറികളോടെ 110 റൺസ് നേടിയ ശേഷമാണ് സ്മിത്ത് പുറത്തായത്. 34 കാരനായ സ്മിത്തിന്റെ ടെസ്റ്റ് കരിയറിലെ 32-ാം സെഞ്ച്വറിയാണിത്. ഇതോടെ നിരവധി റെക്കോർഡുകളാണ് താരം സ്വന്തമാക്കിയത്.

ഏറ്റവും വേഗത്തിൽ 32 സെഞ്ച്വറികൾ നേടുന്ന താരമെന്ന റെക്കോഡാണ് സ്റ്റീവ് സ്മിത്ത് സ്വന്തമാക്കിയത്. തന്റെ 99-ാം മത്സരത്തിലാണ് താരം ഈ നേട്ടം കൈവരിച്ചത്. 132 മത്സരങ്ങൾ കളിച്ച് 30 സെഞ്ച്വറി നേടിയ ജോ റൂട്ടാണ് അദ്ദേഹത്തിന് പിന്നിൽ രണ്ടാമത്. കെയ്ൻ വില്യംസൺ 94 മത്സരങ്ങളിൽ നിന്ന് 28 സെഞ്ച്വറികളും വിരാട് കോലി 109 മത്സരങ്ങളിൽ നിന്ന് 28 സെഞ്ച്വറികളും നേടിയിട്ടുണ്ട്.

അന്താരാഷ്ട്ര ക്രിക്കറ്റ് കരിയറിലെ സ്മിത്തിന്റെ 44-ാം സെഞ്ച്വറിയാണിത്. ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയെ പിന്തള്ളിയാണ് അദ്ദേഹം മുന്നേറിയത്. രാജ്യാന്തര ക്രിക്കറ്റിൽ രോഹിത് ശർമ ഇതുവരെ 43 സെഞ്ച്വറികൾ നേടിയിട്ടുണ്ട്. സജീവ താരങ്ങളുടെ പട്ടികയിൽ 75 സെഞ്ച്വറികളുമായി വിരാട് കോലിയാണ് ഒന്നാം സ്ഥാനത്ത്. ഇംഗ്ലീഷ് ടീമിനെതിരെ സ്മിത്ത് നേടുന്ന 12-ാം സെഞ്ച്വറിയാണിത്. ഇംഗ്ലണ്ടിനെതിരെ 35 ടെസ്റ്റുകളിൽ നിന്ന് 12 അർധസെഞ്ച്വറികളും നേടിയിട്ടുണ്ട്.

Story Highlights: Steve Smith with his 44th international century

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top