വ്യാജരേഖ കേസ്; കെ വിദ്യ ഇന്ന് ഹോസ്ദുർഗ് കോടതിയിൽ ഹാജരാകും

വ്യാജരേഖ കേസിൽ കെ വിദ്യ ഇന്ന് ഹോസ്ദുർഗ് കോടതിയിൽ ഹാജരാകും. കേസിൽ കെ വിദ്യയ്ക്ക് നേരത്തെ കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ഫോണിൽ സ്വന്തമായി വ്യാജരേഖ നിർമ്മിച്ചെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. നീലേശ്വരം പൊലീസെടുത്ത കേസിൽ വിദ്യയ്ക്ക് കഴിഞ്ഞ ദിവസം ഹൊസ്ദുർഗ് ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് (രണ്ട്) കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.(K Vidya will appear in Hozdurg court today)
Read Also: https://www.twentyfournews.com/2023/06/09/alert-issued-in-india-over-top-5-diseases.html
അതേസമയം കെ.വിദ്യ കരിന്തളം കോളജിൽ വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് നൽകിയത് ഗെസ്റ്റ് അധ്യാപക അഭിമുഖത്തിൽ ഒപ്പം പങ്കെടുത്ത, തന്റെ സീനിയർ കൂടിയായ ഉദ്യോഗാർഥിയെ മറികടക്കാൻ. 2021ൽ കാസർഗോട് ഉദുമ ഗവ.ആർട്സ് ആൻഡ് സയൻസ് കോളജിൽ നടന്ന ഗെസ്റ്റ് അധ്യാപക അഭിമുഖത്തിൽ വിദ്യയെ പിന്തള്ളി മാതമംഗലം സ്വദേശിനി നിയമനം നേടിയിരുന്നു.
Story Highlights: K Vidya will appear in Hozdurg court today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here