Advertisement

‘മണിപ്പൂര്‍ സംഘര്‍ഷം ഇന്ത്യന്‍ സംസ്‌കാരത്തിന് നാണക്കേട്, കേന്ദ്രം ഫലപ്രദമായി ഇടപെടുന്നില്ല’; വിമര്‍ശിച്ച് ഓര്‍ത്തഡോക്‌സ് സഭ

June 30, 2023
Google News 2 minutes Read
Orthodox church criticism against centre, on Manipur Conflict

മണിപ്പൂര്‍ സംഘര്‍ഷം ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ഓര്‍ത്തഡോക്‌സ് സഭ. മണിപ്പൂര്‍ വിഷയത്തില്‍ സര്‍ക്കാരിന് വീഴ്ചയുണ്ടായെന്നും ഇന്ത്യന്‍ സംസ്‌കാരത്തിന് സംഭവം നാണക്കേടാണെന്നും ഓര്‍ത്തഡോക്‌സ് സഭാ അധ്യക്ഷന്‍ ബസേലിയോസ് മാര്‍ തോമ മാത്യൂസ് തൃതീയന്‍ ബാവ കുറ്റപ്പെടുത്തി. സംഘര്‍ഷം അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഫലപ്രദമായ ഇടപെടല്‍ നടത്തുന്നില്ലെന്നും ഓര്‍ത്തഡോക്‌സ് സഭ കുറ്റപ്പെടുത്തി. (Orthodox church criticism against centre, on Manipur conflict )

ക്രിസ്ത്യാനികളും ഇതര വിഭാഗങ്ങളും മണിപ്പൂരില്‍ മരിച്ചുവീഴുകയാണെന്ന് ബസേലിയോസ് മാര്‍ തോമ മാത്യൂസ് തൃതീയന്‍ ബാവ ചൂണ്ടിക്കാട്ടി. ആഭ്യന്തരമന്ത്രി ഇടപെട്ടിട്ടും കലാപം അവസാനിപ്പിക്കാന്‍ കഴിയുന്നില്ല. ആരും കൊല്ലപ്പെടാതിരിക്കണമെന്നും ഇനിയെങ്കിലും ഇതിന് പരിഹാരം കാണണമെന്നും ഓര്‍ത്തഡോക്‌സ് സഭ ആവശ്യപ്പെട്ടു. കോട്ടയത്ത് മാധ്യമങ്ങളോട് സംസാരിക്കവേയായിരുന്നു ഓര്‍ത്തഡോക്‌സ് സഭാ അധ്യക്ഷന്റെ വിമര്‍ശനങ്ങള്‍.

Read Also: റോഡ് മാര്‍ഗമുള്ള യാത്ര ഒഴിവാക്കി രാഹുല്‍ ഹെലികോപ്റ്ററില്‍ സഞ്ചരിച്ചു; മണിപ്പൂരിലെ അവസ്ഥ ഭീകരമെന്ന് കെ സി വേണുഗോപാല്‍

തിടുക്കപ്പെട്ട് നടപ്പിലാക്കേണ്ട ഒന്നല്ല ഏകീകൃത സിവില്‍ കോഡെന്നും ഓര്‍ത്തഡോക്‌സ് സഭ നിലപാട് അറിയിച്ചു. ഭരണഘടനാ തത്വങ്ങള്‍ പാലിക്കപ്പെടണമെന്നും ഏകീകൃത സിവില്‍ കോഡ് വിഷയത്തില്‍ മതന്യൂനപക്ഷങ്ങളുടെ ആശങ്കകള്‍ പരിഹരിക്കണമെന്നും ഓര്‍ത്തഡോക്‌സ് സഭ വ്യക്തമാക്കി.

Story Highlights: Orthodox church criticism against centre, on Manipur Conflict

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here