ഡൽഹിയിലെ പ്രധാനമന്ത്രിയുടെ പരിപാടി; കൂടുതൽ വിദ്യാർത്ഥികളെ എത്തിക്കാൻ കോളജുകൾ

ഡൽഹിയിൽ പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടിയിൽ വിദ്യാർത്ഥികളെ എത്തിക്കാൻ കൂടുതൽ കോളജുകൾ. ഡൽഹി സർവകലാശാലയിലെ പരിപാടിയിൽ നിർബന്ധമായും പങ്കെടുക്കണമെന്ന് കോളജ് അധികൃതർ നിർദേശം നൽകി.(PM’s program in Delhi; Colleges invited more students)
കിരോഡിമൽ, ഹൻസ് രാജ്, രാജധാനി എന്നീ കോളജുകൾ വിദ്യാർത്ഥികൾക്ക് നോട്ടീസ് നൽകി. പരിപാടിയിൽ പങ്കെടുത്താൽ അധിക ഹാജർ നൽകുമെന്ന് ഹിന്ദു കോളജ് വ്യക്തമാക്കിയിരുന്നു. കറുത്ത വസ്ത്രം ധരിച്ച് പങ്കെടുക്കരുതെന്നും കർശന നിർദേശം നൽകി. പങ്കെടുത്തില്ലെങ്കിൽ നടപടിയുണ്ടാകുമെന്നും ഹിന്ദു കോളജ് മുന്നറിയിപ്പ് നൽകി. സ്വേച്ഛാധിപത്യ നിർദേശങ്ങൾ പുറപ്പെടുവിക്കുന്നത് അപലപനീയമെന്ന് എസ്എഫ്ഐ അറിയിച്ചു.
Read Also: https://www.twentyfournews.com/2023/06/09/alert-issued-in-india-over-top-5-diseases.html
ഇന്ന് ഡൽഹി സർവകലാശാലയിലെ പ്രധാനമന്ത്രിയുടെ പരിപാടിയിൽ കറുത്ത വസ്ത്രത്തിന് വിലക്ക്. ഇന്നലെയാണ് വിചിത്രമായ നിർദേശം ഹിന്ദു കോളജിലെ കെമിസ്ട്രി വിഭാഗം പുറത്തിറക്കിയത്. പരിപാടിയിൽ പങ്കെടുക്കുന്ന വിദ്യാർഥികൾക്ക് അധിക ഹാജർ നൽകും. വിദ്യാർത്ഥികൾ നിർബന്ധമായും പരിപാടിയിൽ പങ്കെടുക്കണമെന്നും നിർദേശം നൽകി.
പങ്കെടുക്കാത്ത വിദ്യാർത്ഥികൾക്കെതിരെ നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി. വിദ്യാര്‍ത്ഥികളുടെ സാന്നിദ്ധ്യം ഉറപ്പ് വരുത്താന്‍ നിര്‍ദേശമുണ്ട്.തിരിച്ചറിയല്‍ കാര്‍ഡ് കരുതണം. 5 അറ്റന്‍ഡന്‍സ് നല്‍കുമെന്നാണ് രസതന്ത്ര വിഭാഗം പുറത്തിറക്കിയ നിര്‍ദ്ദേശത്തില്‍ പറയുന്നത്.
Story Highlights: PM’s program in Delhi; Colleges invited more students
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here