Advertisement

പ്രാധാന്യം രോഗിയുടെ ജീവന്, വിദ്യാർത്ഥിയുടെ ആവശ്യത്തിന് അധ്യാപകർ മറുപടി നൽകിയിട്ടുണ്ട്; ആരോഗ്യമന്ത്രി

June 30, 2023
Google News 3 minutes Read
veena george camp visit

ഓപ്പറേഷന്‍ തീയറ്ററില്‍ മതവിശ്വാസം സംരക്ഷിക്കുന്ന വസ്ത്രം അനുവദിക്കണമെന്ന ആവശ്യത്തില്‍ പ്രതികരണവുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. വേഷം നിർണയിക്കുന്നത് ഭരണകൂടമല്ല. ഓപ്പറേഷൻ തിയേറ്ററിലെ വേഷം നിശ്ചയിക്കുന്നത് വിദഗ്ധരാണെന്നും അവർ പറഞ്ഞു.(Veena George on Hijab in Trivandrum Medical College)

ഒരു മെഡിക്കൽ കോളജിലെ വിദ്യാർഥികൾ അവരുടെ അധ്യാപകരോട് ഒരു ആവശ്യമുന്നയിച്ചു. അധ്യാപകർ അതിന് മറുപടി നൽകും. തികച്ചും സാങ്കേതികമായ വിഷയമാണിത്. പ്രാധാന്യം രോഗിയുടെ ജീവന്, ഡോക്ടർമാരുടെ സംഘടനകൾ തന്നെ അതിനോട് പ്രതികരിച്ചിട്ടുണ്ട്. അത് വിവാദമാക്കേണ്ട വിഷയമില്ലെന്നും വീണാ ജോർജ് പറഞ്ഞു.

Read Also: https://www.twentyfournews.com/2023/06/09/alert-issued-in-india-over-top-5-diseases.html

സംസ്ഥാന സർക്കാരിന്റെ പനിക്കണക്കിൽ അവ്യക്തത ഇല്ലെന്നും വീണാ ജോർജ് വ്യക്തമാക്കി. സർക്കാർ ആവശ്യപ്പെട്ടത് സ്വയം ചികിത്സ പാടില്ല എന്നാണ്. ഡോക്ടറെ കാണണമെന്ന് തന്നെയാണ് നിർദേശം നൽകിയത്. മെയ് മാസം മുതൽ ആരോഗ്യവകുപ്പ് ജാഗ്രത പാലിച്ചിരുന്നു. മരണ കാരണം പരിശോധിക്കുന്നുണ്ട്. മരണം ഉണ്ടാകാതിരിക്കാൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Story Highlights: Veena George on Hijab in Trivandrum Medical College

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here