Advertisement

അനധികൃത സ്വത്ത് സമ്പാദനം; പരാതിയിൽ ഉറച്ച് നിന്ന് സുധാകരന്റെ മുൻ ഡ്രൈവർ; വിജിലൻസിന് മൊഴി നൽകും

July 1, 2023
3 minutes Read

കെ സുധാകരനെതിരായ അനധികൃത സ്വത്ത് സമ്പാദന പരാതി കേസിൽ മുൻ ഡ്രൈവർ പ്രശാന്ത് ബാബു ഇന്ന് വിജിലൻസിന് മൊഴി നൽകും. ലഭ്യമായ മുഴുവൻ വിവരങ്ങളും ഇന്ന് കൈമാറുമെന്ന് പ്രശാന്ത് ബാബു. കോഴിക്കോട് വിജിലൻസ് സ്പെഷ്യൽ സെല്ലാണ് കേസിൽ അന്വേഷണം നടത്തുന്നത്.(K Sudhakarans exdriver sticks to the complaint)

കെപിസിസി പ്രസിഡന്റ്‌ പണത്തിനുവേണ്ടി എന്തും ചെയ്യുമെന്ന്‌ മുൻ ഡ്രൈവറുമായ എം പ്രശാന്ത്‌ബാബു പറഞ്ഞു. സുധാകരന്റെ അനധികൃത സമ്പാദ്യത്തെക്കുറിച്ച്‌ പ്രശാന്ത്‌ബാബു നൽകിയ പരാതിയിൽ വിജിലൻസ്‌ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ്‌ ഈ വെളിപ്പെടുത്തൽ.

Read Also: https://www.twentyfournews.com/2023/07/01/central-government-is-moving-forward-with-uniform-civil-code.html

തനിക്കറിയാവുന്ന മുഴുവൻ വിവരങ്ങളും വിജിലൻസിന്‌ നൽകി എന്നും കേസ് പിൻവലിക്കാൻ സുധാകരന്റെ ഇടനിലക്കാരൻ മുഖേന 25 ലക്ഷം രൂപ വാഗ്ദാനം ചെയ്‌തിരുന്നു, എന്നാൽ, പരാതിയിൽ ഉറച്ചുനിൽക്കും എന്നും എം പ്രശാന്ത്‌ബാബു വ്യക്തമാക്കി.

Story Highlights: K Sudhakarans exdriver sticks to the complaint

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top