Advertisement

മഹാരാഷ്ട്രയിലെ ബുൽദാനയിൽ ബസിന് തീപിടിച്ച് 25 പേർ മരിച്ചു

July 1, 2023
Google News 2 minutes Read

മഹാരാഷ്ട്രയിലെ ബുൽദാനയിൽ വൻ ബസ് അപകടം. ബസിന് തീപിടിച്ച് 25 പേർ മരിച്ചു. ബുൽദാനയിലെ സ്‌മൃതി മഹാമാർഗ് എക്സ്പ്രസ് വേയിലാണ് അപകടം നടന്നത്. ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ ബസിനാണ് തീ പിടിച്ചത്. 8 പേർ പരിക്കുകളോടെ രക്ഷപ്പെട്ടു.നാഗ്പൂരിൽ നിന്ന് പൂനെയിലേക്ക് വരികയായിരുന്നു ബസ് ആണ് അപകടത്തില്‍ പെട്ടത്.(Maharashtra 25 people death as bus catches fire)

33 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. അതില്‍ 25 പേരും അതിദാരുണമായ വിധത്തില്‍ മരണപ്പെട്ടു. ഡോറിന്റെ വശത്തേക്കാണ് ബസ് മറിഞ്ഞത്. അതുകൊണ്ട് യാത്രക്കാർക്ക് ബസിൽ കുടുങ്ങിപ്പോയി. ഗുരുതരമായി പൊള്ളലേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.

Story Highlights: Maharashtra 25 people death as bus catches fire

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here