Advertisement

ചാവറ കൾച്ചറൽ സെന്ററും പ്രവാസി ലീഗൽ സെല്ലും ചേർന്ന് നൽകുന്ന ആർടിഐ പരുസ്‌കാരം ആർ രാധാകൃഷ്ണന്

July 1, 2023
Google News 2 minutes Read
R Radhakrishnan bags RTI award

ചാവറ കൾച്ചറൽ സെന്ററും പ്രവാസി ലീഗൽ സെല്ലും ചേർന്ന് നൽകുന്ന ആർടിഐ പരുസ്‌കാരം ട്വന്റിഫോർ ഡൽഹി റീജ്യണൽ ചീഫ് ആർ രാധാകൃഷ്ണന്. കൊച്ചി ചാവറ കൾച്ചറൽ സെന്ററിൽ നടക്കുന്ന പരിപാടിയിൽ പുരസ്‌കാരം വിതരണം ചെയ്യും. ജസ്റ്റിസ് കെ.എം ജോസഫാണ് പുരസ്‌കാരം സമ്മാനിക്കുക. ( R Radhakrishnan bags RTI award )

പ്രശസ്ത വിവരാവകാശ ആക്ടിവിസ്റ്റായ അന്തരിച്ച കെ.പത്മനാഭന്റെ സ്മരണാർത്ഥം മെമോറിയൽ ലെക്ചറും സംഘടിപ്പിക്കുന്നുണ്ട്. മുൻ സുപ്രിംകോടതി ജഡ്ജി ജസ്റ്റിസ് കെ.എം ജോസഫാണ് ലെക്ച്ചർ നടത്തുക. ചടങ്ങിൽ പ്രവാസി ലീഗൽ സെൽ പ്രസിഡന്റ് പി മോഹൻദാസ്, ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാദർ അനിൽ ഫിലിപ്പ്, ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ പ്രസിഡന്റ് ഡി.ബി ബിനു, ട്വന്റിഫോർ ചീഫ് എഡിറ്റർ ആർ ശ്രീകണ്ഠൻ നായർ എന്നിവരും പങ്കെടുക്കും.

Story Highlights: R Radhakrishnan bags RTI award

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here