Advertisement

അനുമതിയില്ലാതെ സ്വകാര്യ ബില്ലുകള്‍ വേണ്ട; ഹൈബിയുടെ തലസ്ഥാന മാറ്റത്തില്‍ ഇടപെട്ട് ഹൈക്കമാന്‍ഡും

July 2, 2023
Google News 3 minutes Read
High Command intervened in capital change issue of Hibi Eden

HIകേരളത്തിന്റെ തലസ്ഥാനം തിരുവനന്തപുരത്ത് നിന്ന് മാറ്റണമെന്ന ഹൈബി ഈഡന്റെ ആവശ്യത്തിനെതിരെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് രംഗത്ത്. പാര്‍ട്ടി അനുമതിയില്ലാതെ സ്വകാര്യ ബില്ലുകള്‍ പാടില്ലെന്നാണ് നിര്‍ദേശം. ബില്ലുകള്‍ പിന്‍വലിക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഹൈബി ഈഡനോട് ആവശ്യപ്പെട്ടു. ഹൈബി അവതരിപ്പിച്ച സ്വകാര്യ ബില്ല് വിവാദമായ പശ്ചാത്തലത്തിലാണ് നടപടി.(High Command intervened in capital change issue of Hibi Eden)

പാര്‍ലമെന്റ് അംഗങ്ങള്‍ സ്വകാര്യ ബില്ലുകള്‍ അവതരിപ്പിക്കുമ്പോള്‍ പാര്‍ട്ടിയുമായി കൂടിയാലോചിക്കണമെന്ന് ഹൈക്കമാന്റ് കര്‍ശന നിര്‍ദേശം നല്‍കി. പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലായിരുന്നു ഇടപെടല്‍.

ഹൈബിയുടെ ബില്ലിനോട് സംസ്ഥാന നേതൃത്വത്തിനും എതിര്‍പ്പാണ്. ആവശ്യം വ്യക്തിപരമെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം. തലസ്ഥാനം മാറ്റേണ്ട ആവശ്യമില്ല, ഹൈബിയുടെ ആവശ്യം ഗൗരവമായി കാണുന്നില്ല. പാര്‍ട്ടിയില്‍ ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം തന്നെ തലസ്ഥാനമായി തുടരണമെന്നാണ് തന്റെ അഭിപ്രായമെന്നും ചെന്നിത്തല പറഞ്ഞു. ബില്ലിനെ പ്രതിപക്ഷ നേതാവ് വി ഡി സതീശനും തള്ളി. പാര്‍ട്ടിയോട് ആലോചിക്കാതെ ബില്‍ കൊണ്ടുവന്നതില്‍ ഹൈബി ഈഡനെ വിളിച്ച് അതൃപ്തി അറിയിച്ചതായി സതീശന്‍ വിശദീകരിച്ചു.

Story Highlights: High Command intervened in capital change issue of Hibi Eden

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here