‘ജനങ്ങൾ ആഗ്രഹിച്ചാൽ തെരെഞ്ഞെടുപ്പിൽ മത്സരിക്കും’; ശോഭാ സുരേന്ദ്രന്‍

ജനങ്ങൾ ആഗ്രഹിച്ചാൽ തെരെഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ബിജെപി ദേശീയ കൗണ്‍സില്‍ അംഗം ശോഭാ സുരേന്ദ്രന്‍. ബിജെപിയിൽ ഒരിടത്തും ഒരാളെയും സ്ഥാനാർത്ഥിയായി നിശ്ചയിച്ചിട്ടില്ലെന്ന് ശോഭാ സുരേന്ദ്രൻ വ്യക്തമാക്കി. കസേരയില്‍ ഇരുന്നില്ല എങ്കിലും പണി എടുക്കാം എന്ന തന്റേടമുണ്ട് എന്നും ശോഭ സുരേന്ദ്രന്‍ കൊച്ചിയില്‍ പ്രതികരിച്ചു.(If People want will contest elections; Sobha Surendran)
ബിജെപിയുടെ വിളിക്കാത്ത യോഗത്തില്‍ പോയാല്‍ ഒരു പ്രശ്‌നവുമില്ലെന്നും കുടുംബത്തെക്കാള്‍ വലുതാണ് പാര്‍ട്ടി എന്ന നിലയിലാണ് ഇതുവരെ പ്രവര്‍ത്തിച്ചത്, അതുകൊണ്ട് ഏത് വേദിയിലും കയറി ചെല്ലാന്‍ കഴിയും. പരിപാടിക്ക് വിളിക്കാതെ ഇരുന്നതിനെ കുറിച്ച് സംസ്ഥാന പ്രസിഡന്റ് മറുപടി പറയട്ടെ എന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.
രാഷ്ട്രീയ ഇടനാഴികളില്‍ പിന്നാമ്പുറ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നവരെ പുകച്ച് പുറത്ത് ചാടിക്കും. പൊതുജനം തീരുമാനിച്ചാല്‍ മത്സര രംഗത്ത് ഉണ്ടാവും എന്നും ശോഭാ സുരേന്ദ്രൻ കൂട്ടി ചേർത്തു.
Story Highlights: If People want will contest elections; Sobha Surendran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here