Advertisement

‘കേരളത്തിലും എൻ.സി.പി എൻ.ഡി.എക്കൊപ്പം ചേരുമെന്നാണ് പ്രതീക്ഷ’: കെ.സുരേന്ദ്രൻ

July 2, 2023
Google News 2 minutes Read
k surendran on pinarayi onam

കേരളത്തിലും എന്‍സിപി എന്‍ഡിഎയ്‌ക്കൊപ്പം ചേരുമെന്നാണ് പ്രതീക്ഷയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മഹാരാഷ്ട്രയിലെ പുതിയ രാഷ്ട്രീയ നീക്കങ്ങളുടെ സാഹചര്യത്തിലാണ് കെ സുരേന്ദ്രന്റെ അഭ്യര്‍ത്ഥന. എൻസിപി ദേശീയ തലത്തിലെ മാതൃക സ്വീകരിച്ച് ബിജെപിക്കൊപ്പം ചേരണം.(K Surendran about Kerala NCP)

എൻസിപിയിൽ ഭിന്നതയുണ്ട്. കേരളത്തിൽ എൻസിപി ചെറിയ പാർട്ടിയാണെങ്കിലും പല മൂല്യങ്ങളും ഉയർത്തിപ്പിടിക്കുന്ന പാർട്ടിയാണ്. അതെല്ലാം നശിപ്പിച്ചുവെന്നാണ് അവർ തന്നെ അവകാശപ്പെടുന്നത്. എൻ ഡി എ പാര്‍ട്ടിയില്‍ നിന്ന് പോയവരെ മടക്കികൊണ്ടുവരാന്‍ നീക്കം നടക്കുന്നുണ്ട്. പാര്‍ട്ടി വിട്ട പലരോടും സംസാരിച്ചു കഴിഞ്ഞെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Read Also: https://www.twentyfournews.com/2023/06/29/v-d-satheesan-reacts-rahul-gandhi-was-stopped-in-manipur-camp.html

സംസ്ഥാനത്തെ കുടുംബങ്ങളിൽ നിന്ന് അംഗങ്ങളുടെ അടിസ്ഥാന ആരോഗ്യവിവരങ്ങൾ ഉൾപ്പെടെ പൂർണവ്യക്തിഗത വിവരങ്ങൾ ശേഖരിക്കുന്നതിന് ഊരാളുങ്കലിന് അനുമതി നൽകിയത് എന്ത് വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു. ഇത് ഡേറ്റാ കച്ചവടമാണെന്നും കൊച്ചിയിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

സ്പ്രിംഗ്ളറിലൂടെ കേരളത്തിലെ പൗരൻമാരുടെ ആരോഗ്യവിവരങ്ങൾ ശേഖരിച്ചെങ്കിൽ ഇപ്പോൾ വളഞ്ഞവഴിയിലൂടെ പൂർണവിവരങ്ങളും വിൽപനയ്ക്കു വയ്ക്കുന്നു. ഊരാളുങ്കൽ ശേഖരിക്കുന്ന വിവരങ്ങൾ അവരുടെ പോർട്ടലിൽ തന്നെയാണ് സൂക്ഷിച്ചത്. പഞ്ചായത്ത് സോഫ്റ്റ് വെയറിലേക്ക് ഇത് നൽകിയിട്ടില്ല. ഇതു തന്നെ കള്ളക്കച്ചടത്തിന്റെ ആഴം തുറന്നുകാണിക്കുന്നതാണെന്നും സുരേന്ദ്രൻ പറഞ്ഞു.

Story Highlights: K Surendran about Kerala NCP

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here