എംഎല്‍എ സ്ഥാനത്തേക്ക് മത്സരിക്കാന്‍ നാമനിര്‍ദേശപത്രിക നല്‍കാന്‍ നിന്നു; തൊട്ടുമുന്‍പ് മോഷണക്കുറ്റത്തിന് പൊലീസ് പിടിച്ചു; ജീവിതകഥ പറഞ്ഞ് തസ്‌കരന്‍ മണിയന്‍പിള്ള

മോഷണ ജീവിതത്തിനിടെ രാഷ്ട്രീയത്തിലേക്ക് ഇറങ്ങാന്‍ നിന്നതിനെ കുറിച്ച് തസ്‌കരന്‍ മണിയന്‍ പിള്ള. കര്‍ണാടകയില്‍ എംഎല്‍എ സ്ഥാനത്തേക്ക് മത്സരിക്കാന്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാന്‍ നിന്നതിന്റെ തൊട്ടുമുന്‍പാണ് മോഷണക്കുറ്റത്തിന് പൊലീസ് പിടിക്കുന്നത്. അന്നത്തെ മുഖ്യമന്ത്രി ഗുണ്ടുറാവു ഹെലികോപ്റ്ററില്‍ വന്നാണ് കൊണ്ടുപോയത്. മണിയന്‍പിള്ള പറഞ്ഞു.
‘ഒരുപക്ഷേ പൊലീസ് പിടിച്ചില്ലായിരുന്നെങ്കില്‍ ഞാന്‍ ഇന്നത്തെ ഞാനാകുമായിരുന്നില്ല. അതെല്ലാം ഒരു നിമിത്തമാണ്. മറ്റ് കള്ളന്മാരെ പോലെയല്ല ഞാന്‍. അവരെ കാണുന്നത് പോലെ എന്നെ കാണരുത്. ഇല്ലാത്തവരില്‍ നിന്ന് ഞാന്‍ പിടിച്ചുപറിക്കാറില്ല. മോഷണത്തില്‍ ഞാനൊരു എന്‍ജിനീയറിംഗ് ബിരുദ ധാരിയാണ്. ഒരു വീട്ടില്‍ മോഷിടിക്കാന്‍ കയറിയാല്‍ പുറത്ത് നിന്ന് നോക്കിയാല്‍ തന്നെ എവിടെ മഹാലക്ഷ്മി ഇരിക്കുന്നുവെന്ന് എനിക്കറിയാം. പരിസരം മുഴുവന്‍ അറിഞ്ഞാണ് മോഷണം. സര്‍വവും എന്റെ നിയന്ത്രണത്തിലായതിന് ശേഷമേ മതില്‍ ചാടൂ’.
Story Highlights: Thaskaran Maniyan Pillai about his political life
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here