Advertisement

ഇതുവരെ തുറന്നുപറയാത്ത വെളിപ്പെടുത്തലുകളുമായി എന്‍ പ്രശാന്ത് ഐഎഎസ്; ജനകീയ കോടതി സംപ്രേക്ഷണം രാത്രി 7.30ന്

November 17, 2024
Google News 3 minutes Read
24 news janakeeya kodathi N Prashanth IAS hashmi taj Ibrahim

ട്വന്റിഫോര്‍ ന്യൂസ് സീനിയര്‍ എഡിറ്റര്‍ ഹാഷ്മി താജ് ഇബ്രാഹിം അവതാരകനായ ജനപ്രിയ പരിപാടി ജനകീയ കോടതിയില്‍ ഇന്ന് എന്‍ പ്രശാന്ത് ഐഎഎസ് അതിഥിയായി എത്തുന്നു. സമൂഹമാധ്യമത്തിലിട്ട കമന്റിന്റെ പേരില്‍ വിവാദ നായകനായ എന്‍ പ്രശാന്ത് സസ്‌പെന്‍ഷന് ശേഷം ആദ്യമായി പങ്കെടുക്കുന്ന ടെലിവിഷന്‍ ഷോയെന്ന പ്രത്യേകതയും ഇന്നത്തെ ജനകീയ കോടതിയ്ക്കുണ്ട്. ഇന്ന് രാത്രി 7.30നാണ് ട്വന്റിഫോറില്‍ ജനകീയ കോടതി സംപ്രേക്ഷണം ചെയ്യുക. (24 news janakeeya kodathi N Prashanth IAS hashmi taj Ibrahim)

ഐഎഎസ് തലപ്പത്ത് കുറച്ചുനാളുകളായി നീറിപ്പുകയുന്ന വിഷയങ്ങള്‍ക്കൊടുവിലാണ് പ്രശാന്ത് ഉള്‍പ്പെടെ രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ സസ്‌പെന്‍ഷന്‍ നടപടിയുണ്ടായത്. പുതിയ വിവാദത്തിലുള്‍പ്പെടെ ഇതുവരെ തുറന്നുപറയാത്ത കാര്യങ്ങള്‍ പ്രശാന്ത് പരിപാടിയില്‍ വെളിപ്പെടുത്തുന്നുണ്ട്. കൂടാതെ വിവാദങ്ങളിലും ആരോപണങ്ങളിലും തന്റെ നിലപാടും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.

Read Also: മണ്ണഞ്ചേരിയുടെ ഉറക്കം കെടുത്തിയിരുന്നത് ഇന്നലെ പിടികൂടിയ സന്തോഷ് ശെല്‍വം തന്നെ; കുറുവാപ്പേടിയില്‍ അല്‍പ്പം ആശ്വാസം

ജനസമക്ഷം ആശയങ്ങള്‍ ഏറ്റുമുട്ടുന്ന ജനകീയ കോടതിയില്‍ പ്രശാന്തിന്റെ ന്യായവാദങ്ങളും മറുവാദങ്ങളും ജഡ്ജിയുടെ തീര്‍പ്പും സമഗ്രമായി അവതരിപ്പിക്കുന്നുണ്ട്. കളക്ടര്‍ ബ്രോ വിളി മുതല്‍ ഫേസ്ബുക്ക് വിവാദം വരെ പ്രശാന്തിന്റെ ഔദ്യോഗിക ജീവിതത്തിലെ ഓരോ ഏടുകളും ജനകീയ കോടതി ഇന്ന് ഇഴകീറി പരിശോധിക്കും.

Story Highlights : 24 news janakeeya kodathi N Prashanth IAS hashmi taj Ibrahim

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here