Advertisement

മണ്ണഞ്ചേരിയുടെ ഉറക്കം കെടുത്തിയിരുന്നത് ഇന്നലെ പിടികൂടിയ സന്തോഷ് ശെല്‍വം തന്നെ; കുറുവാപ്പേടിയില്‍ അല്‍പ്പം ആശ്വാസം

November 17, 2024
Google News 3 minutes Read
santhosh selvam is the theif in Mannancherry Kuruva theft gang

ആലപ്പുഴ മണ്ണഞ്ചേരിയില്‍ എത്തി ജനങ്ങളെയാകെ ഭീതിയിലാഴ്ത്തിയത് കുറുവ സംഘത്തില്‍ ഉള്‍പ്പെട്ടതെന്ന് സംശയിക്കുന്ന സന്തോഷ് ശെല്‍വം തന്നെയെന്ന് ഉറപ്പിച്ച് പൊലീസ്. ഇന്നലെ പൊലീസ് സന്തോഷ് ഉള്‍പ്പെടെയുള്ള ചിലരെ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ആലപ്പുഴയിലേക്ക് കൊണ്ടുപോകും വഴി രക്ഷപ്പെടാന്‍ ശ്രമിച്ച സന്തോഷിനെ പൊലീസ് അതിസാഹസികമായ നാലുമണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവില്‍ വീണ്ടും പിടികൂടുകയും ആലപ്പുഴയിലേക്ക് കൊണ്ടുപോകുകയും ചെയ്തിരുന്നു. (santhosh selvam is the theif in Mannancherry Kuruva theft gang)

മോഷണം നടത്തിയത് സന്തോഷ് തന്നെയെന്ന് ഉറപ്പിക്കാന്‍ നിര്‍ണായകമായത് ഒരു ടാറ്റൂവാണ്. മോഷണത്തിനിടയില്‍ ടാറ്റൂ കണ്ടതായി പൊലീസിന് മൊഴി ലഭിച്ചിരുന്നു. ഇത് ഒത്തുനോക്കി മോഷ്ടാവ് സന്തോഷെന്ന് ഉറപ്പിക്കുകയായിരുന്നു. സന്തോഷിനൊപ്പം മണികണ്ഠന്‍ എന്നൊരാളേയും സന്തോഷിനെ രക്ഷപ്പെടാന്‍ സഹായിച്ച നാലുപേരെയും പൊലീസ് പിടികൂടിയിരുന്നു.

Read Also: കോഴിക്കോട് കോണ്‍ഗ്രസ് ഹര്‍ത്താല്‍ തുടങ്ങി; സ്വകാര്യ ബസുടമകള്‍ സഹകരിക്കും; വ്യാപാരി വ്യവസായികള്‍ സഹകരിക്കില്ലെന്ന് അറിയിച്ചു

സന്തോഷിനെക്കുറിച്ച് പൊലീസിന് വിശദ വിവരങ്ങള്‍ ലഭിച്ചത് തമിഴ്‌നാട്ടില്‍ നിന്നാണ്. നിരവധി മോഷണ കേസുകളില്‍ പ്രതിയാണ് ഇയാള്‍. മാസങ്ങളായി എറണാകുളം കേന്ദ്രീകരിച്ചായിരുന്നു താമസം. മണ്ണഞ്ചേരിയിലും പുന്നപ്രയിലും എത്തിയത് രണ്ട് സംഘം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മണികണ്ഠന്റെ പങ്ക് വ്യക്തമായിട്ടില്ല.

അറസ്റ്റ് ചെയ്ത ആളെ രക്ഷപ്പെടുത്താന്‍ എത്തിയ സ്ത്രീകളുടെ സംഘത്തിന്റെ അപ്രതീക്ഷിത ആക്രമണം മുതല്‍ ചതുപ്പില്‍ ഒളിഞ്ഞിരുന്ന പ്രതിയ്ക്കായുള്ള ദുര്‍ഘടം പിടിച്ച യാത്ര വരെ ആക്ഷന്‍ പടങ്ങളെ വെല്ലുന്ന നിമിഷങ്ങളാണ് പൊലീസ് ഇന്നലെ നേരിട്ടത്. പൊലീസ് കസ്റ്റഡിയിലെടുത്ത സന്തോഷ് സെല്‍വം എന്നയാളെ രക്ഷിക്കാന്‍ എത്തിയത് സ്ത്രീകള്‍ ഉള്‍പ്പെട്ട സംഘമാണ്. പൊലീസിനെ ആക്രമിച്ച് ഇവര്‍ സന്തോഷിനെ രക്ഷിച്ചെടുത്തു. എന്നാല്‍ നാല് മണിക്കൂറുകള്‍ക്കുള്ളില്‍ സന്തോഷിനെ മാത്രമല്ല രക്ഷിക്കാന്‍ ശ്രമിച്ച നാലുപേരെയും പൊലീസ് കുടുക്കി.

ഒരിടത്ത് നിന്ന് പരമാവധി മോഷണം നടത്തി ജില്ല വിടുന്നതാണ് ഇവരുടെ മോഡസ് ഒപ്രാണ്ടി. എതിര്‍ക്കുന്നവരുടെ ജീവനെടുക്കാന്‍ പോലും മടിക്കാത്ത അത്യപകടകാരികളോടാണ് പൊലീസ് ഇന്ന് ഏറ്റുമുട്ടിയത്. എറണാകുളം കുണ്ടന്നൂര്‍ ഭാഗത്തുനിന്നാണ് ഇയാളെ മണ്ണഞ്ചേരി പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ആലപ്പുഴയിലേക്ക് ചോദ്യം ചെയ്യാനായി കൊണ്ട് പോകും വഴി കസ്റ്റഡിയില്‍ നിന്ന് ചാടി പോവുകയായിരുന്നു. കുണ്ടന്നൂര്‍ പാലത്തിന് താഴെയായിരുന്നു ഇയാളുടെ ഒളിയിടം. ഒരു മനുഷ്യന് നേരെ നില്‍ക്കാന്‍ വയ്യാത്തിടത്ത് കുഴി കുത്തി ശരീരം ചുരുക്കി ആ കുഴയില്‍ കിടന്ന് പ്ലാസ്റ്റിക്ക് ഷീറ്റുകള്‍ പുതച്ചാണ് ഇയാള്‍ ഒളിച്ചത്. പിടികൂടുമ്പോള്‍ ഇയാള്‍ നഗ്‌നനുമായിരുന്നു.

Story Highlights : santhosh selvam is the theif in Mannancherry Kuruva theft gang

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here