Advertisement

പാർട്ടി ആസ്ഥാനത്ത് 10 ലക്ഷം രൂപ എത്തിച്ചു, തെളിവുണ്ട്; ആരോപണത്തിൽ ഉറച്ച് ജി ശക്തിധരൻ

July 3, 2023
2 minutes Read
cpm brought money to the party headquarters g shaktidharan

സി.പി.എമ്മിനെതിരെ വീണ്ടും ആരോപണവുമായി ദേശാഭിമാനി മുൻ അസോസിയേറ്റ് എഡിറ്റർ ജി. ശക്തിധരൻ. പണം കൈമാറിയതിന് തെളിവുണ്ട്. പാർട്ടി ആസ്ഥാനത്ത് 10 ലക്ഷം രൂപ എത്തിച്ചു.കവറിൽ എത്തിച്ച പണത്തിൽ കുറിമാനവും ഉണ്ടായിരുന്നുവെന്നും ജി ശക്തിധരൻ ഫേസ്ബുക്കിൽ കുറിച്ചു. (cpim brought money to the party headquarters g shaktidharan)

ഉൾക്കടലിൽ നിന്ന് ഉയർന്നുവന്ന വ്യവസായിയാണ് പണം നൽകിയത്. കൈതോലപ്പായയിൽ കൊണ്ടുപോയ പണത്തിന് കണക്കില്ല. പാർട്ടി ആസ്ഥാനത്ത് കണക്ക് കൈകാര്യം ചെയ്ത സഖാവിൽ നിന്നാണ് വിവരം ലഭിച്ചതെന്നും ശക്തിധരൻ വ്യക്തമാക്കി.

Read Also: https://www.twentyfournews.com/2023/06/30/saradakutty-bharathikutty-about-girija-theatres-thrissur.html

അതേസമയം കൈതോലപ്പായയിൽ സിപിഐഎം നേതാവ് പണം കടത്തിയെന്ന ദേശാഭിമാനി മുൻ അസോസിയേറ്റ് എഡിറ്റർ ജി.ശക്തിധരന്റെ ആരോപണം പൊലീസ് അന്വേഷിക്കും. തിരുവനന്തപുരം കന്റോൺമെന്റ് എ.സി.പിക്കാണ് അന്വേഷണ ചുമതല. ബെന്നി ബെഹനാൻ എം.പി നൽകിയ പരാതിയിലാണ് അന്വേഷണം.

ടൈംസ്ക്വയര്‍ വരെ പ്രശസ്തനായ നേതാവ് 2.35 കോടി കൈപ്പറ്റി കൈതോലപ്പായയില്‍ പൊതിഞ്ഞുകൊണ്ടുപോയെന്നാണ് ജി ശക്തിധരന്‍ ആരോപണമുന്നയിച്ചത്. പണം കൊണ്ടുപോയത് നിലവിലെ മന്ത്രിസഭയിലെ ഒരു അംഗം സഞ്ചരിച്ച കാറിലാണെന്നും അദ്ദേഹം ആരോപിച്ചു. തനിക്കെതിരെ സിപിഐഎം പ്രൊഫൈലുകളില്‍ നിന്ന് ഉയരുന്ന സൈബര്‍ ആക്രമണങ്ങള്‍ക്കുള്ള മറുപടി എന്ന നിലയിലാണ് ശക്തിധരന്‍റെ കുറിപ്പ്.

Story Highlights:

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement