Advertisement

പ്രധാനമന്ത്രിയുടെ വസതിക്ക് മുകളിൽ ഡ്രോൺ; അന്വേഷണം ആരംഭിച്ച് പൊലീസ്

July 3, 2023
Google News 2 minutes Read
Drone Spotted Over PM Modi's Residence

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിക്ക് മുകളിലൂടെ അജ്ഞാത ഡ്രോൺ പറന്നതായി റിപ്പോർട്ട്. മോദിയുടെ ഡൽഹിയിലെ വസതിക്ക് മുകളിലൂടെ ഇന്ന് പുലർച്ചെയാണ് ഡ്രോൺ പറന്നത്. സംഭവത്തിൽ ഡൽഹി പൊലീസ് അന്വേഷണം ആരംഭിച്ചു.

നോ-ഫ്ലൈ സോണിൽ ഉൾപ്പെടുന്ന മേഖലയിലാണ് പ്രധാനമന്ത്രിയുടെ വസതി സ്ഥിതി ചെയ്യുന്നത്. ഈ വസതിക്ക് മുകളിലാണ് ഡ്രോൺ പറക്കുന്നത് ശ്രദ്ധയിൽപ്പെടുന്നത്. പ്രധാനമന്ത്രിയുടെ വസതിക്ക് മുകളിൽ പുലർച്ചെ അഞ്ച് മണിയോടെയാണ് ഡ്രോൺ കണ്ടത്. അതേസമയം പൊലീസും മറ്റ് സുരക്ഷാ ഏജൻസികളും ഇതുവരെ സംശയാസ്പദമായ ഒന്നും കണ്ടെത്തിയിട്ടില്ല.

Story Highlights: Drone Spotted Over PM Modi’s Residence, Delhi Cops Launch Probe

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here