‘ടീച്ചറുടെ താളമായി അഭിജിത്ത്’, പരമ്പരാഗത ഭാഷയിലെ പാട്ടിനൊപ്പം ഡെസ്ക്കിൽ താളമിട്ട അഞ്ചാം ക്ലാസ്സുകാരൻ; ഹൃദ്യമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ

അഞ്ചാം ക്ലാസുകാരൻ അഭിജിത് ക്ലാസ് മുറിയിൽ ഡെസ്കിൽ താളമിട്ട ദൃശ്യങ്ങൾ നവമാധ്യമങ്ങളിൽ തരംഗമാകുന്നു. വയനാട് തിരുനെല്ലി കാട്ടിക്കുളം ഗവ. എച്ച് എസ് എസിലെ വിദ്യാർത്ഥിയാണ് അഭിജിത്. താളം പിടിക്കാൻ അഭിജിത്ത് മിടുക്കനെന്ന് മനസിലാക്കി സ്കൂളിലെ സംഗീതാധ്യാപിക അഞ്ജന എസ്. കുമാർ ആണ് താൻ പാടിയ പാട്ടിന് അഭിജിത്തിനെ കൊണ്ട് താളമിടുവിച്ചത്.(Fifth Class Student Beats on the Desk to the Teachers Song)
Read Also: https://www.twentyfournews.com/2023/07/03/v-d-satheeshan-about-uniform-civil-code.html
മന്ത്രി കെ. രാധാകൃഷ്ണനും അഭിജിത്തിന്റെ താളമിടൽ തന്റെ ഫെയ്സ്ബുക് പേജിൽ പങ്കുവെച്ചിരിക്കുകയാണിപ്പോൾ. വയനാട് തിരുനെല്ലി കാട്ടിക്കുളം ഗവ. എച്ച് എസ് എസിലെ അഞ്ചാം ക്ലാസുകാരൻ അഭിജിത് ബി., സംഗീതാധ്യാപിക അഞ്ജന ടീച്ചർ പാടിയ പരമ്പരാഗത ഭാഷയിലെ പാട്ടിനൊപ്പം താളമിട്ടപ്പോൾ എന്ന് കുറിച്ചുകൊണ്ടാണ് മന്ത്രി ഫെയ്സ്ബുക്കിൽ പോസ്റ്റ് പങ്കുവെച്ചത്.
പോസ്റ്റ് ഇങ്ങനെ ..
വയനാട് തിരുനെല്ലി കാട്ടിക്കുളം ഗവ. എച്ച് എസ് എസിലെ അഞ്ചാം ക്ലാസുകാരൻ അഭിജിത് ബി., സംഗീതാധ്യാപിക അഞ്ജന ടീച്ചർ പാടിയ പരമ്പരാഗത ഭാഷയിലെ പാട്ടിനൊപ്പം താളമിട്ടപ്പോൾ… അമ്മാനി പട്ടികവർഗ്ഗ കേന്ദ്രത്തിലെ ബിജു -ആതിര ദമ്പതികളുടെ മകനാണ് അഭിജിത്ത്
Story Highlights: Fifth Class Student Beats on the Desk to the Teachers Song
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here