കരൾ പകുത്തുനൽകാൻ ഭാര്യ തയ്യാർ; അജീഷിന് സുമനസുകളുടെ സഹായം വേണം

കോഴിക്കോട് കരുവട്ടൂരിലെ പറമ്പിൽ ബസാർ പഴയ മണ്ണാറക്കൽ അജീഷ് ചികിത്സാ സഹായം തേടുന്നു. കരൾ രോഗം ബാധിച്ച് ചികിത്സയിലായ അജീഷിൻ്റെ കരൾ മാറ്റിവെക്കണമെന്നാണ് ഡോക്ടർമാരുടെ നിർദ്ദേശം. കരൾ പകുത്തുനൽകാൻ ഭാര്യ തയ്യാറാണ്. ശസ്ത്രക്രിയ ഉടൻ നടത്തണമെന്നാണ് ഡോക്ടർമാരുടെ നിർദ്ദേശം. ഇതിനായി വലിയ തുകയാണ് ആവശ്യമുള്ളത്.
ഭാര്യയും 14, 7 വയസുള്ള രണ്ട് കുട്ടികളും പ്രായമായ അമ്മയുമുള്ള കുടുംബത്തിൻ്റെ അത്താണിയാണ് അജീഷ്. കൂലിപ്പണി ചെയ്ത് കുടുംബം പുലർത്തുന്ന അദ്ദേഹത്തിന് കരൾ മാറ്റ ശസ്ത്രക്രിയക്കുള്ള ചെലവ് താങ്ങാനാവുന്നതല്ല. അജീഷിൻ്റെ ചികിത്സയ്ക്കാവശ്യമായ തുക കണ്ടെത്തുന്നതിന് നാട്ടുകാരുടെ സഹകരണത്തോടെ ‘പഴയ മണ്ണാറക്കൽ അജീഷ് ചികിത്സാ സഹായ കമ്മറ്റി’ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. കേരള ഗ്രാമീൺ ബാങ്കിൽ ഇതിനായി അക്കൗണ്ടും ആരംഭിച്ചിട്ടുണ്ട്.
ബാങ്ക്: കേരള ഗ്രാമീൺ ബാങ്ക്, കാരപ്പറമ്പ് ശാഖ
അക്കൗണ്ട് നമ്പർ: 40194101062131
IFSC: KLGB0040194
Gpay: 8590897426
Story Highlights: man seeks help kozhikode
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here