Advertisement

മഴക്കാലം സേയ്ഫല്ല; ഇലക്ട്രിക് വാഹന ഉടമകളുടെ ശ്രദ്ധയ്ക്ക്

July 4, 2023
Google News 2 minutes Read
electric vehicle during monsoon season

ഇന്ത്യയില്‍ ദിനംപ്രതി ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ മഴക്കാലമായാല്‍ ഇലക്ട്രിക വാഹന ഉടമകള്‍ അല്‍പം ആശങ്കപ്പെടേണ്ട സമയം കൂടിയാണ്. മഴക്കാലമായതിനാല്‍ ഇലക്ട്രിക് വാഹനങ്ങള്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കും.(Electric vehicle safety during monsoon season)

മഴയില്‍ നിന്ന് ഇലക്ട്രിക് വാഹനങ്ങളെയും അവ നേരിട്ടേക്കാവുന്ന പ്രശ്‌നങ്ങളെയും പരിഹാരം കണ്ടെത്താന്‍ ചില മുന്‍കരുതലുകള്‍ സ്വീകരിക്കാവുന്നതാണ്.

ചാര്‍ജിങ് ഉപകരണങ്ങളെ സംരക്ഷിക്കുക. ചാര്‍ജിങ് ഉപകരണങ്ങള്‍ ഡ്രൈ ആയി സൂക്ഷിക്കുക. പുറത്ത് വാഹനം ചാര്‍ജ് ചെയ്യുന്നതെങ്കില്‍ ചാര്‍ജിങ് പോയിന്റ് മഴവെള്ളത്തില്‍ നിന്ന് സുരക്ഷിതമായാണെന്ന് ഉറപ്പുവരുത്തുക. ഉപകരണത്തില്‍ വെള്ളം വീണാല്‍ ഷോര്‍ട്ട് സര്‍ക്യൂട്ടിന് കാരണമാകും.

ബാറ്ററിയുടെ ആരോഗ്യമാണ് മറ്റൊരു പ്രധാനഘടകം. ഇന്‍സുലേഷന്‍ അല്ലെങ്കില്‍ കണക്റ്റര്‍ കേടുപാടുകള്‍ ഉണ്ടോയെന്ന് ഇടയ്ക്കിടെ പരിശോധിക്കുക. മഴക്കാലത്ത് ഇലക്ട്രിക് വാഹനം ഉപയോഗിക്കുന്നവര്‍ വെള്ളക്കെട്ടുള്ള റോഡുകള്‍ ഒഴിവാക്കുക.

Read Also:ഡ്രൈവിംഗിനിടയിൽ ബ്രേക്ക് നഷ്ടപ്പെട്ടാൽ എന്ത് ചെയ്യണം ?

കാറിന്റെ ഇന്റീരിയരും പ്രധാനമാണ്. കാറിനുള്ളിലെ വെള്ളവും ഈര്‍പ്പവും ഇലക്ട്രിക് വാഹനങ്ങളില്‍ പ്രശ്‌നം ഉണ്ടാക്കും. വാഹനത്തിന്റെ ഡോറുകളും വിന്‍ഡോകളും ശരിയായി അടയ്ക്കുകയും വേണം.

Story Highlights: Electric vehicle safety during monsoon season

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here