ഒഐസിസി തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ മെമ്പര്‍ഷിപ്പ് കാര്‍ഡ് വിതരണോത്ഘാടനം ദമ്മാമില്‍ നടന്നു

ഒഐസിസി യുടെ 2023 – 2025 കാലയളവിലേക്കുള്ള ദമ്മാം തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ മെമ്പര്‍ഷിപ്പ് കാര്‍ഡുകളുടെ വിതരണോത്ഘാടനം സൗദി നാഷണല്‍ കമ്മിറ്റി പ്രസിഡണ്ട് ബിജു കല്ലുമല നിര്‍വ്വഹിച്ചു. ജില്ലാ കമ്മിറ്റി പ്രസിഡണ്ട് ഇ എം ഷാജി മോഹനന്റെ അധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ സിംല സഗീറാണ് ബിജു കല്ലുമലയില്‍ നിന്നും ആദ്യ കാര്‍ഡ് ഏറ്റുവാങ്ങിയത്. ഒഐസിസി ഗ്ലോബല്‍ കമ്മിറ്റി വൈസ് പ്രസിഡണ്ട് സി അബ്ദുല്‍ ഹമീദ് മുഖ്യ പ്രഭാഷണം നടത്തി. ഇ കെ സലിം, ഹനീഫ റാവുത്തര്‍, സക്കീര്‍ ഹുസൈന്‍, ഷംസു കൊല്ലം, ഗഫൂര്‍ വണ്ടൂര്‍ നിസാര്‍ മാന്നാര്‍, ലാല്‍ അമീന്‍, നിഷാദ് കുഞ്ചു, താജു അയ്യാരില്‍, ഹുസ്‌നാ ആസിഫ്, നിഖില്‍ മുരളി, മുഹമ്മദ് സഗീര്‍ എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി അഡ്വ.ഇസ്മായില്‍ സ്വാഗതവും ട്രഷറര്‍ മുരളീധരന്‍ നന്ദിയും പറഞ്ഞു. (OICC membership cards distribution Dammam)
Story Highlights: OICC membership cards distribution Dammam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here