ദളിത് യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച ബി.ജെ.പി നേതാവിന്റെ പ്രവൃത്തി മനുഷ്യരാശിയെ ലജ്ജിപ്പിക്കുന്നു: രാഹുൽ ഗാന്ധി

ദളിത് യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച ബി.ജെ.പി നേതാവിന്റെ പ്രവൃത്തി മനുഷ്യരാശിയെ ലജ്ജിപ്പിക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ബി.ജെ.പി ഭരണത്തിൽ ആദിവാസികൾക്കെതിരായ കുറ്റകൃത്യങ്ങൾ വർധിച്ചുവരികയാണ്.(Rahul Gandhi Against BJP Leader on Urinating Tribal Man Face)
മധ്യപ്രദേശിലെ ബി.ജെ.പി നേതാവിന്റെ മനുഷ്യത്വരഹിതമായ കുറ്റകൃത്യം മനുഷ്യരാശിയെ മുഴുവൻ ലജ്ജിപ്പിക്കുന്നതാണ്. ആദിവാസികളോടും ദളിതുകളോടുമുള്ള ബി.ജെ.പിയുടെ അറപ്പുളവാക്കുന്ന മുഖവും യഥാർഥ സ്വഭാവവും വെളിപ്പെടുത്തുന്നതാണ് ഈ സംഭവമെന്നും രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.
അതേസമയം പ്രതിയെ ചോദ്യം ചെയ്തുവരികയാണെന്നും കൂടുതൽ നിയമനടപടികൾ ഉടൻ സ്വീകരിക്കുമെന്നും സിദ്ധി അഡീഷണൽ പൊലീസ് സൂപ്രണ്ട് അഞ്ജുലത പട്‌ലെ പറഞ്ഞു.മധ്യപ്രദേശിലെ ബി.ജെ.പി നേതാവായ പ്രവേശ് ശുക്ലയാണ് ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ചത്. എസ്.സി/എസ്.ടി ആക്ട് പ്രകാരം കേസെടുത്ത ശുക്ലയെ പൊലീസ് അറസ്റ്റ് ചെയ്തു.
Story Highlights: Rahul Gandhi Against BJP Leader on Urinating Tribal Man Face
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here