ചുവപ്പണിഞ്ഞ് ഭീമൻ രഘു; വരവ് ആഘോഷമാക്കി സിപിഐഎം നേതാക്കള്‍

നടൻ ഭീമൻ രഘുവിന്‍റെ സിപിഐഎമ്മിലേയ്ക്കുള്ള വരവ് ആഘോഷമാക്കി നേതാക്കള്‍. ചിന്തിക്കുന്നവർക്ക് നിലപാടുകളുണ്ട് എന്നാണ് എകെജി സെന്‍ററിന് മുന്നില്‍ നില്‍ക്കുന്ന ഭീമൻ രഘുവിന്‍റെ ചിത്രം മന്ത്രി വി ശിവൻകുട്ടി പങ്കുവച്ചത്.(CPIM Leaders welcomes Bheeman Reghu)
ഭീമൻ രഘുവിന്‍റെ നരസിംഹം എന്ന സിനിമയിലെ വരണം വരണം മിസ്റ്റർ ഇന്ദുചൂടൻ ഡയലോഗാണ് താരത്തിന്‍റെ ചിത്രം പങ്കുവെച്ച് കൊണ്ട് വി കെ പ്രശാന്ത് എംഎല്‍എ കുറിച്ചത്. കഴിഞ്ഞ ദിവസം എ.കെ.ജി സെന്ററിലെത്തിയ ഭീമൻരഘു സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
Read Also:സർക്കാർ വാഗ്ദാനത്തിൽ പ്രതിമ നിർമിച്ച ശിൽപി പെരുവഴിയിലായ സംഭവം; കുടിശിക ഏറ്റെടുത്ത് സുരേഷ് ഗോപി
സിപിഐഎമ്മിനൊപ്പം ചേർന്ന് പ്രവർത്തിക്കാനാണ് തീരുമാനമെന്ന് അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു.വിജയിക്കാൻ വേണ്ടിയല്ല ബിജെപിയിൽ പോയത്. സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയിക്കൊപ്പമാണ് ഭീമൻ രഘു എകെജി സെന്ററിൽ എത്തിയത്. ചുവന്ന പൊന്നാട തന്നെ സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്ററാണ് അണിയിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
ചിന്തിക്കാൻ കഴിയുന്നവർക്ക് ബിജെപിയിൽ പ്രവർത്തിക്കാൻ കഴിയില്ല. കഴിവുകൾ കാണിക്കാൻ അവസരം ബിജെപി തരുന്നില്ല. 2014 ലെ തെരഞ്ഞെടുപ്പ് സമയത്ത് ഒരുപാട് പ്രയാസം അനുഭവിച്ചു. പല സ്ഥലത്തും ചെന്ന സമയത്ത് പാർട്ടി പ്രവർത്തകർ ഉണ്ടായിരുന്നില്ല. അതൊക്കെ മനപ്രയാസം ഉണ്ടാക്കിയില്ല.
താഴേത്തട്ടിൽ ഇറങ്ങി പ്രവർത്തിച്ചാലേ പച്ചപിടിക്കാൻ ബിജെപിക്കാവൂ. സിപിഎമ്മാണ് കേരളത്തിൽ ആ നിലയിൽ പ്രവർത്തിക്കുന്നത്. 13000 വോട്ട് തനിക്ക് പിടിക്കാനായി. മുൻപ് 2000 വോട്ട് മാത്രമാണ് അവിടെ കിട്ടിയിരുന്നത്. നരേന്ദ്ര മോദി ബിജെപിയുടെ നേതാവാണ്. പ്രത്യേകിച്ച് ഒന്നും പറയാനില്ല. രണ്ട് പേരാണ് കേരളത്തിൽ ബിജെപിയെ ഭരിച്ചുകൊണ്ടിരിക്കുന്നത്.
കെ സുരേന്ദ്രൻ സംസ്ഥാന അധ്യക്ഷ പദവിയിൽ ശരിയായ പ്രവർത്തനമല്ല നടത്തിയത്. താൻ ബിജെപിക്കാരനായി പോയപ്പോ ഇപ്പൊ സിനിമയൊന്നും ഇല്ലേയെന്ന് പലയിടത്തും പലരും ചോദിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here