‘പ്രതിപക്ഷത്തെ നയിക്കാൻ ഏറ്റവും യുക്തനായ നേതാവ് രാഹുൽ ഗാന്ധി’ : പി.ജെ കുര്യൻ ട്വന്റിഫോറിനോട്

പ്രതിപക്ഷത്തെ നയിക്കാൻ ഏറ്റവും യുക്തനായ നേതാവാണ് രാഹുൽ ഗാന്ധിഎന്ന് മുതിർന്ന കോണ്ഗ്രസ് നേതാവ് പി ജെ കുര്യൻ. മുൻപ് പല തവണ വിമർശിച്ചിട്ടുണ്ടെങ്കിലും ഇപ്പോൾ രാഹുലിന് മാറ്റം വന്നുവെന്ന് പി.ജെ കുര്യൻ ട്വന്റിഫോറിനോട് പറഞ്ഞു. ( pj kurien about rahul gandhi leadership )
ഉത്തരവാദിത്വത്തിൽ നിന്നും ഒളിച്ചോടിയ സ്ഥിരത ഇല്ലാത്ത നേതാവാണ് രാഹുൽ ഗാന്ധിയെന്ന് നേരത്തെ കടുത്ത വിമർശനം ഉന്നയിച്ച മുതിർന്ന നേതാവ് പി ജെ കുര്യൻ ഇപ്പോൾ രാഹുൽ മാറികഴിഞ്ഞു എന്നാണ് വ്യക്തമാക്കുന്നത്. ‘രാഹിൽ ജിയെ ഒന്നിലധികം പ്രാവശ്യം വിമർശിച്ചിട്ടുണ്ട്. ആ കാര്യങ്ങളൊക്കെ അദ്ദേഹത്തിന് മനസിലായിട്ടുണ്ട്, വളരെയധികം മാറ്റങ്ങൾ വന്നിട്ടുമുണ്ട്’- പി ജെ കുര്യൻ പറഞ്ഞു.
ഇത്തവണ ബിജെപിക്കെതിരെ വിശാല പ്രതിപക്ഷ ഐക്യം സാധ്യമാകുമെന്നും, പ്രതിപക്ഷ ഐക്യത്തിന്റെ അനിവാര്യത എല്ലാവർക്കും ബോധ്യമായിട്ടുണ്ടെന്നും പി ജെ കുര്യൻ പറഞ്ഞു. പ്രതിപക്ഷ നേതാവിനും കെപിസിസി അധ്യക്ഷൻ എതിരായി കേസുകൾ ഇടതുപക്ഷത്തിന് തെരഞ്ഞെടുപ്പിൽ ദോഷമായി ബാധിക്കുമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.
ഏകീകൃത സിവിൽ കോഡ് എതിർക്കേണ്ടതാണ് എന്ന കാര്യത്തിൽ കോൺഗ്രസ്സിൽ അഭിപ്രായ വ്യത്യാസമില്ലെന്നും, കോൺഗ്രസിൽ മുതിർന്ന നേതാക്കളെ മാറ്റിനിർത്തുന്നു എന്നപരാതി ഇല്ലെന്നും പിജെ കുര്യൻ വ്യക്തമാക്കി.
Story Highlights: pj kurien about rahul gandhi leadership
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here