പത്ത് ദിവസത്തിനുള്ളില്‍ ബുക്കിങ്ങ് 10,000 കടന്നു; ട്രയംഫ് 400 ബൈക്കുകളുടെ ബുക്കിങ്ങ് കുതിക്കുന്നു

ട്രയംഫ്-ബജാജ് പങ്കാളിത്തത്തിന് കീഴിലുള്ള ആദ്യ മോഡലുകളായ ട്രയംഫ് 400 ബുക്കിങ്ങ് കുതിക്കുന്നു. ട്രയംഫ് സ്പീഡ് 400, ട്രയംഫ് സ്‌ക്രാംബ്ലര്‍ 400എക്‌സ് എന്നീ ബൈക്കുകളുടെ ബുക്കിങ് 10,000 കടന്നു. 2.33 ലക്ഷം രൂപയാണ് ട്രയംഫ് 400ന്റെ എക്‌സ് ഷോറൂം വില.(Triumph Speed 400 bookings cross the 10,000 mark within 10 days)
വെറും പത്ത് ദിവസത്തിലാണ് ട്രയംഫ് 400 ബൈക്കുകളുടെ ബുക്കിങ്ങ് പതിനായിരം കഴിഞ്ഞത്. ഈ മാസം അഞ്ചിനാണ് ട്രയംഫ് സ്പീഡ് 400, ട്രയംഫ് സ്‌ക്രാംബ്ലര്‍ 400എക്‌സ് എന്നീ ബൈക്കുകള്‍ വിപണിയില്‍ അവതരിപ്പിച്ചത്. ട്രയംഫ് മോട്ടോര്‍സൈക്കിളുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചതിന് പിന്നാലെ വിപണിയില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത് എന്ന് ബജാജ് ഓട്ടോ ലിമിറ്റഡിന്റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ രാകേഷ് ശര്‍മ്മ അറിയിച്ചു.
ട്രയംഫ് സ്പീഡ് 400 എന്ന ബൈക്കിന്റെ ബുക്കിങ് 10,000 പൂര്‍ത്തിയായാതിനാല്‍ പിന്നീട് ബുക്ക് ചെയ്യുന്നവര്‍ വാഹനത്തിന് 10,000 രൂപ അധികമായി നല്‍കേണ്ടി വരും. ട്രയംഫ് സ്പീഡ് 400 ബൈക്കിന്റെ വില മാത്രമാണ് കമ്പനി പ്രഖ്യാപിച്ചിട്ടുള്ളത്. വൈകാതെ തന്നെ സ്‌ക്രാംബ്ലര്‍ 400എക്‌സ് ബൈക്കിന്റെ വിലയും പ്രഖ്യാപിക്കും.
ട്രയഫ് 400 ബൈക്കുകള്‍ ബൂക്ക് ചെയ്യാനായി ഓണ്‍ലൈനായി സൗകര്യമുണ്ട്. ഇത്രയും കുറഞ്ഞ സമയത്തിനുള്ളില്‍ 10,000 പ്രീ-ഓര്‍ഡറുകള്‍ നേടിയെന്നത് അത്ഭുതകരമായ കാര്യമാണെന്ന് രാകേഷ് ശര്‍മ്മ പറഞ്ഞു.
Story Highlights: Triumph Speed 400 bookings cross the 10,000 mark within 10 days
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here