Advertisement

കണ്ണൂർ തോട്ടടയിൽ ബസും ലോറിയും കൂട്ടിയിടിച്ചു; ബസ് തലകീഴായി മറിഞ്ഞ് ഒരാൾ മരിച്ചു

July 11, 2023
Google News 1 minute Read
kannur bas lorry accident one death

കണ്ണൂർ തോട്ടടയിൽ ബസും ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ബസ് യാത്രക്കാരനാണ് മരിച്ചത്. അപകടത്തിൽ ബസ് തലകീഴായി മറിഞ്ഞു. ഇരു വാഹനത്തിലെയും ഡ്രൈവർമാർ അടക്കം 24 പേർക്ക് പരുക്കേറ്റു. 8 പേരുടെ നില ഗുരുതരമാണ്. മംഗലാപുരത്ത് നിന്ന് പത്തനംതിട്ടയിലേക്ക് വന്ന കല്ലട ബസാണ് അപകടത്തിൽപ്പെട്ടത്. കണ്ണൂർ ഭാഗത്തേക്ക് മീൻ കയറ്റി വരികയായിരുന്നു ലോറി. ബസ് മൂന്ന് തവണ തലകീഴായി മറിഞ്ഞു എന്ന് ദൃക്സാക്ഷികൾ പറയുന്നു.

Story Highlights: kannur bas lorry accident one death

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here