Advertisement

ചന്ദ്രയാൻ മൂന്നാം ദൗത്യത്തിന് മണിക്കൂറുകൾ മാത്രം; രാവിലെ 6 മണി മുതൽ സമ​ഗ്ര കവറേജുമായി 24

July 13, 2023
2 minutes Read
Chandrayaan-3; 24 with comprehensive coverage from 6 am onwards

ചാന്ദ്ര രഹസ്യം തേടിയുള്ള ഇന്ത്യയുടെ മൂന്നാമത്തെ ദൗത്യത്തിന് മണിക്കൂറുകൾ മാത്രം ശേഷിക്കേ പ്രാർത്ഥനകളോടെ കാത്തിരിക്കുകയാണ് രാജ്യം. രാവിലെ 6 മണി മുതൽ തന്നെ ചന്ദ്രയാൻ മൂന്നിന്റെ വിക്ഷേപണവുമായി ബന്ധപ്പെട്ട സമ​ഗ്ര കവറേജ് ട്വന്റിഫോറിൽ ആരംഭിക്കും. ശ്രീ​ഹരിക്കോട്ടയിൽ നിന്ന് 24 വാർത്താ സംഘത്തിന്റെ ലൈവ് റിപ്പോർട്ടിം​ഗ് ഉൾപ്പടെയുള്ള സ്പെഷ്യൽ മോർണിം​ഗ് ഷോയാണ് നാളെയുണ്ടാവുക. വിക്ഷേപണത്തിന്റെ തത്സമയ ദൃശ്യങ്ങൾ ട്വന്റിഫോറിലൂടെ പ്രേക്ഷകർക്ക് കാണാം. ബഹിരാകാശ ശാസ്ത്രജ്ഞരും വിദ​ഗ്ധരും അണിനിരക്കുന്ന ചർച്ചകളും ഇതോടൊപ്പമുണ്ടാകും. 24 ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ ഏറ്റവും പുതിയ അപ്ഡേറ്റുകൾ ലഭ്യമാകും.

നാളെ ഉച്ചകഴിഞ്ഞ് 2.35-ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നാണ് ചന്ദ്രയാൻ മൂന്ന് കുതിക്കുക. തുടർന്ന് 45 ദിവസത്തിനുള്ളിൽ പേടകം ചന്ദ്രോപരിത്തലത്തിൽ ഇറങ്ങും. ഭൂമിയെ അഞ്ച് പ്രാവശ്യം വലം വെച്ച് ഭ്രമണപഥത്തിൽ വെച്ച് ഭ്രമണപഥത്തിൽ നിന്നാകും ചന്ദ്രയാൻ ദൗത്യത്തിലേക്ക് നീങ്ങുക. 2019 ൽ ചന്ദ്രയാൻ – 2 ദൗത്യം സോഫ്റ്റ് ലാൻഡിംഗ് സമയത്ത് വെല്ലുവിളികൾ നേരിട്ടതിന് ശേഷമുള്ള ഐ എസ് ആർ ഒയുടെ രണ്ടാമത്തെ ശ്രമമാണിത്. പദ്ധതിയുടെ എല്ലാ ഘട്ടങ്ങളും ഒരിക്കൽ കൂടെ പരിശോധിച്ചതിന് ശേഷമാണ് കൗണ്ട്ഡൗൺ ആരംഭിച്ചത്. 2019ൽ വിക്ഷേപിച്ച ചന്ദ്രയാൻ 2 ചന്ദ്രന്റെ ഭ്രമണപഥത്തിൽ വിജയകരമായി എത്തിയെങ്കിലും റോവറിൽ നിന്ന് ലാൻഡർ വിട്ടുമാറുന്ന സമയത്ത് പൊട്ടിത്തെറി സംഭവിക്കുകയായിരുന്നു.

ചാന്ദ്ര രഹസ്യം തേടിയുള്ള ഇന്ത്യയുടെ മൂന്നാമത്തെ ദൗത്യമാണിത്. 3,84,000 കിലോമീറ്റർ അകലെ, ചന്ദ്രനിലെ രഹസ്യങ്ങൾ തേടി വീണ്ടുമൊരു യാത്ര തുടങ്ങുകയാണ്. 24 മണിക്കൂർ നീണ്ടുനിന്ന ലോഞ്ചിങ് കഴിഞ്ഞ ദിവസമാണ് പൂർത്തിയായത്. ചന്ദ്രനിലേക്കുള്ള ബഹിരാകാശ പര്യവേക്ഷണങ്ങളിൽ ഏറ്റവും നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നത് ചന്ദ്രയാൻ മൂന്നിൽ ആണ്.

സതീഷ്ധവാൻ സ്‌പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയിൽ നിന്ന് നാളെ ഉച്ചയ്ക്ക് 2.35 നാണ് വിക്ഷേപണം. പരിശോധനകളെല്ലാം പൂർത്തിയാക്കി, വിക്ഷേപണത്തിന് തയ്യാറെടുത്തു കഴിഞ്ഞു ലോഞ്ച് വെഹിക്കിൾ മാർക്ക് ത്രീ. ഇന്നുച്ചയ്ക്ക് രണ്ടു 2.35ന് കൗണ്ട് ഡൗൺ തുടങ്ങും. ഇന്ത്യൻ ബഹിരാകാശ പര്യവേക്ഷണത്തിലെ ഏറ്റവും കരുത്തുറ്റ റോക്കറ്റ് ലോഞ്ച് വെഹിക്കിൾ മാർക്ക് ത്രീയിലാണ് ചന്ദ്രയാൻ പേടകം ഉള്ളത്.

16 മിനിറ്റും 15 സെക്കൻഡും കൊണ്ട് ഭൂമിയുടെ ഭ്രമണപഥത്തിൽ എത്തുമ്പോൾ പേടകം സ്വതന്ത്രമായി ഭൂമിയെ വലയം ചെയ്യാൻ തുടങ്ങും. അഞ്ചുതവണ ഭൂമിയെ ഭ്രമണം ചെയ്തതിനു ശേഷം, വീണ്ടും ചന്ദ്രന്റെ കാന്തിക വലയത്തിലേക്ക് യാത്ര. ചന്ദ്രനിൽ ഭ്രമണപഥം ഉറപ്പിച്ച ശേഷം നിർണായകമായ സോഫ്റ്റ് ലാന്റിങ്. അതിന് ഓഗസ്റ്റ് 23 വരെ നമ്മൾ ക്ഷമയോടെ കാത്തിരിക്കണം.

Story Highlights: Chandrayaan-3; 24 with comprehensive coverage from 6 am onwards

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top