ഏഷ്യൻ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്: ജ്യോതി യർരാജിക്ക് സ്വർണം

ബാങ്കോക്കിൽ നടക്കുന്ന 25-ാമത് ഏഷ്യൻ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് സ്വർണം. വനിതകളുടെ 100 മീറ്റർ ഹർഡിൽസിൽ ജ്യോതി യർരാജി സ്വർണം നേടി. 13.09 സെക്കന്റിലാണ് 23 കാരിയായ യർരാജി ഫിനിഷ് ചെയ്തത്. ജാപ്പനീസ് താരങ്ങളായ ടെറാഡ അസുക്ക (13.13) വെള്ളിയും മസുമി അയോകി (13.26) വെങ്കലവും സ്വന്തമാക്കി. ജ്യോതിയുടെ കന്നി ഏഷ്യൻ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പാണിത്. ബുധനാഴ്ച പുരുഷന്മാരുടെ 10,000 മീറ്റർ ഓട്ടത്തിൽ വെങ്കലവുമായി അഭിഷേക് പാൽ ഇന്ത്യയുടെ മെഡൽ നേട്ടത്തിന് തുടക്കം കുറിച്ചിരുന്നു.
Jyothi Yarraji win India’s first gold medal in the 25th Asian Athletics Championship at Bangkok. Jyothi clocked 13.09s in 100m hurdles final to win on a rainy day in Bangkok pic.twitter.com/5UvVZ6zhTA
— Rahul PAWAR ( राहुल पवार ) (@rahuldpawar) July 13, 2023
Story Highlights: Jyothi Yarraji Wins 100m Hurdles Gold In Asian Athletics C’ships
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here