ചന്ദ്രയാന്‍ 3 വിക്ഷേപണത്തില്‍ കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളും; അഭിമാനമെന്ന് മന്ത്രി പി രാജീവ്
ചാന്ദ്രയാന്‍ 3യുടെ വിക്ഷേപണത്തില്‍ കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളും പങ്കാളികളായതില്‍ അഭിമാനമെന്ന് മന്ത്രി പി രാജീവ്. കെല്‍ട്രോണ്‍, കെ എം എം എല്‍, എസ്.ഐ.എഫ്.എല്‍ എന്നീ സ്ഥാപനങ്ങള്‍ പങ്കുവഹിച്ചതില്‍ അഭിമാനമെന്ന് മന്ത്രി പി രാജീവ് തന്‍രെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.(P Rajeev about Chandrayaan 3 Launch)
41 ഇലക്ട്രോണിക്‌സ് മൊഡ്യൂള്‍ പാക്കേജുകള്‍ ഉള്‍പ്പെടെ കെല്‍ട്രോണില്‍ നിന്ന് നിര്‍മ്മിച്ച് നല്‍കിയപ്പോള്‍ കെ എം എം എലില്‍ നിന്നുള്ള ടൈറ്റാനിയം സ്‌പോഞ്ച് ഉപയോഗിച്ചുണ്ടാക്കിയ അലോയ്കളാണ് ബഹിരാകാശ പേടകത്തിലെ ക്രിറ്റിക്കല്‍ കമ്പോണന്റ്‌സ് ഉണ്ടാക്കാന്‍ ഉപയോഗിച്ചിരിക്കുന്നത്.
Read Also:‘സുരക്ഷിത നഗരങ്ങള്‍’ ഉള്ള രാജ്യത്തെ ആദ്യത്തെ സംസ്ഥാനമാകാന്‍ ഉത്തര്‍പ്രദേശ്; യോഗി ആദിത്യനാഥ്
മറ്റൊരു പൊതുമേഖലാ വ്യവസായ സ്ഥാപനമായ സ്റ്റീല്‍ ആന്റ് ഫോര്‍ജിങ്ങ്‌സ് ലിമിറ്റഡില്‍ നിന്നുള്ള ടൈറ്റാനിയം, അലൂമിനിയം ഫോര്‍ജിങ്ങുകളും മറ്റ് അനുബന്ധ ഉപകരണങ്ങളും നിര്‍മ്മിച്ചു നല്‍കി. ലോകത്തിന് മുന്നില്‍ ഇന്ത്യ അഭിമാനത്തോടെ നില്‍ക്കുമ്പോള്‍, കേരളത്തിനും ഈ ദൗത്യത്തില്‍ പങ്കാളികളായതില്‍ അഭിമാനിക്കാം. വിജയകരമായ വിക്ഷേപണം സാധ്യമാക്കിയ എല്ലാ ശാസ്ത്രജ്ഞരേയും മറ്റ് ജീവനക്കാരെയും അഭിനന്ദിക്കുന്നുവെന്നും പി രാജീവ് ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റ്
കേരളത്തില്‍ നിന്നുള്ള മൂന്ന് പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളാണ് വിജയകരമായി വിക്ഷേപിച്ചിക്കുന്ന ചന്ദ്രയാന്‍ 3 ദൗത്യത്തില്‍ പങ്കാളികളായിരിക്കുന്നത്. കെല്‍ട്രോണ്‍, കെ എം എം എല്‍, എസ്.ഐ.എഫ്.എല്‍ എന്നീ സ്ഥാപനങ്ങളില്‍ നിന്ന് നിര്‍മ്മിച്ച വിവിധ ഉല്‍പ്പന്നങ്ങളാണ് ചന്ദ്രയാന്‍ 3 ദൗത്യത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. 41 ഇലക്ട്രോണിക്‌സ് മൊഡ്യൂള്‍ പാക്കേജുകള്‍ ഉള്‍പ്പെടെ കെല്‍ട്രോണില്‍ നിന്ന് നിര്‍മ്മിച്ച് നല്‍കിയപ്പോള്‍ കെ എം എം എലില്‍ നിന്നുള്ള ടൈറ്റാനിയം സ്‌പോഞ്ച് ഉപയോഗിച്ചുണ്ടാക്കിയ അലോയ്കളാണ് ബഹിരാകാശ പേടകത്തിലെ ക്രിറ്റിക്കല്‍ കമ്പോണന്റ്‌സ് ഉണ്ടാക്കാന്‍ ഉപയോഗിച്ചിരിക്കുന്നത്. മറ്റൊരു പൊതുമേഖലാ വ്യവസായ സ്ഥാപനമായ സ്റ്റീല്‍ ആന്റ് ഫോര്‍ജിങ്ങ്‌സ് ലിമിറ്റഡില്‍ നിന്നുള്ള ടൈറ്റാനിയം, അലൂമിനിയം ഫോര്‍ജിങ്ങുകളും മറ്റ് അനുബന്ധ ഉപകരണങ്ങളും നിര്‍മ്മിച്ചു നല്‍കി. ലോകത്തിന് മുന്നില്‍ ഇന്ത്യ അഭിമാനത്തോടെ നില്‍ക്കുമ്പോള്‍, കേരളത്തിനും ഈ ദൗത്യത്തില്‍ പങ്കാളികളായതില്‍ അഭിമാനിക്കാം. വിജയകരമായ വിക്ഷേപണം സാധ്യമാക്കിയ എല്ലാ ശാസ്ത്രജ്ഞരേയും മറ്റ് ജീവനക്കാരെയും അഭിനന്ദിക്കുന്നു.
Story Highlights: P Rajeev about Chandrayaan 3 Launch
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here