‘ഇപി ജയരാജൻ പാർട്ടിയിൽ സജീവമാകണം’; നിർദ്ദേശം നൽകി മുഖ്യമന്ത്രി

പാർട്ടിയിൽ സജീവമാകണമെന്ന് ഇപി ജയരാജന് നിർദ്ദേശം നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. സെമിനാർ ബഹിഷ്കരണ വിവാദങ്ങൾക്കിടെ ഇപി ജയരാജൻ പിണറായി വിജയനെ സന്ദർശിച്ചിരുന്നു. ഇന്നലെ വൈകിട്ട് നടന്ന ഈ കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശം. പ്രവർത്തനങ്ങളിൽ സജീവമാകണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു. എൽ ഡി എഫ് യോഗത്തിൽ ഇ പി ജയരാജൻ പങ്കെടുക്കും. ഈ മാസം 22 നാണ് എൽ ഡി എഫ് യോഗം.
ഏകീകൃത സിവിൽ കോഡിനെതിരെ ഇന്നലെ കോഴിക്കോട്ട് സംഘടിപ്പിച്ച സെമിനാറിൽ എൽഡിഎഫ് കൺവീനർ ഇ പി ഡയരാജൻ പങ്കെടുത്തിരുന്നില്ല. കോഴിക്കോട് സെമിനാർ നടക്കുമ്പോൾ ഇ പി തലസ്ഥാനത്തായിരുന്നു. ഇ പി തിരുവനന്തപുരത്ത് എത്തിയത് ഡി വൈ എഫ് ഐ നിർമ്മിച്ച് നൽകിയ സ്നേഹ വീടിന്റെ താക്കോൽദാനത്തിനാണ്.
ഇ പി ജയരാജൻ സെമിനാറിൽ പങ്കെടുക്കാൻ പാർട്ടി തീരുമാനിച്ചിട്ടില്ലെന്ന് സിപിഐഎം നേതൃത്വം അറിയിച്ചു. സെമിനാറിൽ പങ്കെടുക്കുന്നവരുടെ പട്ടിക നേരത്തെ പുറത്തു വിട്ടിരുന്നു. കേന്ദ്ര കമ്മറ്റി അംഗങ്ങളിൽ എല്ലാവരും പട്ടികയിൽ ഇല്ല. സിപിഐഎം നേതാക്കൾ ആരൊക്കെ സെമിനാറിൽ ഉണ്ടാകണമെന്ന് സെക്രട്ടറിയേറ്റ് നേരത്തെ തീരുമാനിച്ചിരുന്നു.
Story Highlights: ep jayarajan pinarayi vijayan cpim
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here