പൂച്ചക്കുട്ടികളെന്ന് കരുതി കാട്ടില്‍ നിന്നെടുത്ത് വളര്‍ത്തിയത് പുള്ളിപ്പുലികുഞ്ഞുങ്ങളെ

പൂച്ചക്കുട്ടികളെന്ന് കരുതി കാട്ടില്‍ നിന്നെടുത്ത് ഒരു കുടംബം വളര്‍ത്തിയത് പുള്ളിപ്പുലികുഞ്ഞുങ്ങളെ. ഹരിയാനയിലെ നൂഹ് ജില്ലയിലാണ് സംഭവം. കന്നുകാലികളെ മേയ്ക്കാന്‍ സമീപത്തെ വനത്തില്‍ പോയപ്പോഴാണ് പുള്ളിപ്പുലികുഞ്ഞുങ്ങളെ പൂച്ചക്കുട്ടികളെന്ന് കരുതി എടുത്തുകൊണ്ട് വന്നത്.(family brings home leopard cubs mistaking them for kittens)
കോട്ല ഗ്രാമത്തില്‍ നിന്നുള്ള ഒരു കര്‍ഷക കുടുംബത്തിനാണ് ഈ അബദ്ധം സംഭവിച്ചത്. രണ്ടു പുള്ളിപ്പുലികുഞ്ഞുങ്ങളെയാണ് എടുത്തുകൊണ്ടുവന്നത്.
കണ്ണുപോലും തുറക്കാത്ത അവസ്ഥയിലായിരുന്നു കുഞ്ഞുങ്ങള്‍. എന്നാല്‍ ഗ്രാമത്തിലെ മറ്റുള്ളവരാണ് പുള്ളിപ്പുലിയുടെ കുട്ടികളെയാണ് എടുത്തുക്കൊണ്ടുവന്നിരിക്കുന്നതെന്ന് വീട്ടുകാരെ അറിയിച്ചത്. തുടര്‍ന്ന് അടുത്തദിവസം വനംവകുപ്പില്‍ വിവരം അറിയിക്കുകയും ചെയ്തു.
ഉദ്യോഗസ്ഥരെത്തി പുള്ളിപ്പുലികുഞ്ഞുങ്ങളെ തിരികെ എടുത്തടുത്ത് തന്നെ കൊണ്ടു വക്കുകയും ചെയ്തു. അവയുടെ തള്ളപ്പുലി എത്തിയതായും കുഞ്ഞുങ്ങള്‍ അമ്മയ്‌ക്കൊപ്പം ചേര്‍ന്നതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Story Highlights: family brings home leopard cubs mistaking them for kittens
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here