Advertisement

മഹാത്മാഗാന്ധി കൾച്ചറൽ ഫോറം മുൻ പ്രസിഡന്റ് അഡ്വ. പോൾ സെബാസ്റ്റ്യനും കുടുംബത്തിനും യാത്രയയപ്പ് നൽകി

July 16, 2023
Google News 2 minutes Read
Farewell to Former President of Mahatma Gandhi Cultural Forum Adv. Paul

മൂന്ന് പതിറ്റാണ്ടോളം പ്രവാസ ജീവിതം നയിച്ച അഭിഭാഷകൻ പോൾ സെബാസ്റ്റ്യനും കുടുംബത്തിനും മഹാത്മാഗാന്ധി കൾച്ചറൽ ഫോറം വിപുലമായ യാത്രയയപ്പ് നൽകി. മഹാത്മാഗാന്ധി കൾച്ചറൽ ഫോറത്തിന്റെ സ്ഥാപക നേതാക്കളിൽ മുൻനിരയിൽ ദീർഘ കാലം സേവനമനുഷ്ഠിച്ചതും മുൻ പ്രസിഡന്റും നിലവിലെ രക്ഷാധികാരിയായി പ്രവർത്തിച്ചകൊണ്ടിരുന്ന അഡ്വ. പോൾ സെബാസ്റ്റ്യൻ നിരവധി സാമൂഹിക രാഷ്ട്രിയ സാംസ്കരിക രംഗത്ത് ബഹ്റൈനിലെ നിറ സാന്നിധ്യമായിരുന്നു.

ബഹ്റൈനിലെ നിരവധി സംഘടനകളിലെ നേതാക്കൾ യാത്രയയപ്പ് സമ്മേളനത്തിൽ പങ്കെടൂത്തു. മഹാത്മാഗാന്ധി കൾച്ചറൽ ഫോറം പ്രസിഡൻ്റ് എബി തോമസ് അധ്യക്ഷത വഹിച്ച പ്രസ്തുത സമ്മേളനത്തിൽ ജനറൽ സെക്രട്ടറി സനൽകുമാർ സ്വാഗതവും, പവിത്രൻ പൂക്കുറ്റി നന്ദിയും രേഖപ്പെടുത്തി. അഡ്വക്കറ്റ് പോൾ സെബാസ്റ്റ്യന് ആശംസകളുമായ് സാമൂഹിക പ്രവർത്തകരായ ഐസിആർഎഫ് ചേയർമാൻ ഡോക്ടർ ബാബുരാമചന്ദ്രൻ, ക്യാൻസർ കേയർ ഗ്രൂപ്പ് ചെയർമാൻ ഡോക്ടർ പി.വി ചെറിയാൻ, എംജിസിഎഫ് മുൻ പ്രസിഡൻ്റ് ബാബു കുഞ്ഞ് രാമൻ, ഐസിആർ എഫ് സെക്രട്ടറി പങ്കജ് നെല്ലൂർ, മുൻ ഇന്ത്യൻ സ്കൂൾ ചേയർമാൻ എബ്രഹാം ജോൺ, ബിഎംസി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, മുൻ കെസിഎ പ്രസിഡൻ്റ് ജയിംസ് ജോൺ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

മഹാത്മാ ഗാന്ധി കൾച്ചറൽ ഫോറത്തിൻ്റെ സജീവ പ്രവർത്തകരായ മുൻ പ്രസിഡൻ്റ് അനിൽ തിരുവല്ല മുൻ സെക്രട്ടറി മാരായ ജേക്കബ് തേക്ക്തോട് അനിൽ യൂ കെ ചന്ദ്രബോസ് വിനോദ് ഡാനിയൽ ജോർജ് മാത്യൂ ജോബിൻ വർഗ്ഗീസ് വിനോദ് തുടങ്ങിയവർ യാത്രയപ്പ് സമ്മേളനത്തിന് നേതൃത്വം നൽകി.

Story Highlights: Farewell to Former President of Mahatma Gandhi Cultural Forum Adv. Paul

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here