24 മണിക്കൂറില്‍ 13424 ബുക്കിങ്; കിയ സെല്‍റ്റോസിന്റെ വമ്പന്‍ വരവ്

നിരത്തുകളില്‍ വന്‍ തരംഗമാണ് കിയയുടെ വാഹനങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. കിയയുടെ വരാനിരിക്കുന്ന ഇലക്ട്രിക് വാഹനമായ ഇവി9 ആയി കാത്തിരിപ്പിലാണ് ഇന്ത്യയിലെ വാഹനപ്രേമികള്‍. ഇതിന് മുന്‍പ് 2022ല്‍ അവതരിപ്പിച്ച കിയ ഇവി6 വന്‍ സ്വീകാര്യത ലഭിച്ചിരുന്നു. ഇലക്ട്രിക് വാഹനത്തിന് പിന്നാലെ ഇപ്പോഴിതാ കിയയുടെ സെല്‍റ്റോസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ ബുക്കിങ് ആരംഭിച്ചിരിക്കുകയാണ്. 24 മണിക്കൂറിനുള്ളില്‍ 13424 ബുക്കിങ്ങുകളാണ് നടത്തിയത്. ആദ്യ ദിവസം സെഗ്മെന്റില്‍ തന്നെ ഏറ്റവും അധികം ബുക്കിങ് നേടുന്ന ആദ്യ വാഹനമായി സെല്‍റ്റോസ് മാറി.(kia seltos facelift records highest booking in first day)
25000 രൂപ സ്വീകരിച്ചാണ് കിയ സെല്‍റ്റോസിന്റെ ബുക്കിങ് ആരംഭിച്ചത്. വാഹനത്തിന്റെ വില സംബന്ധിച്ച വിവരങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കും. 2019 ഓഗസ്റ്റില്‍ ലോഞ്ച് ചെയ്തതിനുശേഷം, ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന എസ്യുവികളിലൊന്നാണ് സെല്‍റ്റോസ്. ഓണ്‍ലൈനിലോ രാജ്യത്തെ അംഗീകൃത കിയ ഡീലര്‍ഷിപ്പുകള്‍ വഴിയോ വാഹനം ബുക്ക് ചെയ്യാന്‍ കഴിയും.
പുതിയ കിയ സെല്‍റ്റോസ് ഇപ്പോള്‍ യഥാക്രമം 1.5 ലീറ്ററുള്ള രണ്ട് പെട്രോള്‍ എന്‍ജിനുകളും 1.5 ലീറ്ററുള്ള ഒരു ഡീസല്‍ എന്‍ജിനുമാണ് വാഗ്ദാനം ചെയ്യുന്നത്. അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ഇന്റലിജന്റ് സ്പീഡ് ലിമിറ്റ് അസിസ്റ്റ്, ബ്ലൈന്‍ഡ് സ്‌പോട്ട് കൂട്ടിയിടി മുന്നറിയിപ്പ്, ഫോര്‍വേഡ് കൂട്ടിയിടി ഒഴിവാക്കല്‍ അസിസ്റ്റ് എന്നിവയും അതിലേറെയും ഫീച്ചറുകളുള്ള നൂതന ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റവും പുതുക്കിയ സെല്‍റ്റോസില്‍ ഉണ്ട്.
പുതിയ സെല്‍റ്റോസ് ശ്രേണിയില്‍ ഇന്ത്യ എക്സ്‌ക്ലൂസീവ് പ്യൂട്ടര്‍ ഒലിവ് നിറവും കിയ അവതരിപ്പിച്ചു. സെല്‍റ്റോസ് ബുക്കിങ്ങിനായി കെ കോഡ് എന്ന പ്രീമിയം ഡെലിവറി സംവിധാനവും കിയ അവതരിപ്പിച്ചിട്ടുണ്ട്. ഇതുവരെ കിയ ഇന്ത്യ സെല്‍റ്റോസിന്റെ 500,000 യൂണിറ്റുകള്‍ വിപണിയില്‍ വിറ്റഴിഞ്ഞിട്ടുണ്ട്.
Story Highlights: kia seltos facelift records highest booking in first day
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here