കാസര്‍ഗോഡ് സിപിഐഎം പ്രവര്‍ത്തകന് നേരെ ആക്രമണം; നാല് ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കാസര്‍ഗോഡ് അത്തിക്കോത്ത് വെച്ച് സിപിഐഎം പ്രവര്‍ത്തകന് നേരെ ആക്രമണം. സിപിഐഎം ബ്രാഞ്ച് അംഗം കൃഷ്ണന് നേരെയാണ് ആക്രമണമുണ്ടായത്. ഇന്ന് വൈകുന്നേരം ഏഴുമണിയോടെയായിരുന്നു ആക്രമണം നടന്നത്.(Four BJP workers arrested for attacking CPIM worker in Kasaragod)
സംഭവത്തില്‍ കല്യാണ്‍റോഡിലെ ബിജെപി പ്രവര്‍ത്തകരായ നാലുപേരെ ഹോസ്ദുര്‍ഗ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വധശ്രമമുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പ്രദേശത്ത് തുടര്‍സംഘര്‍ഷങ്ങള്‍ തടയുന്നതിനായി പൊലീസ് സുരക്ഷ ശക്തമാക്കി.
കൊടിമരം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് നേരത്തെ ബിജെപി പ്രവര്‍ത്തകരും സിപിഐഎം പ്രവര്‍ത്തകരും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. ഇതിനിടെ സിപിഐഎം പ്രവര്‍ത്തകര്‍ സ്ഥാപിച്ച കൊടിമരം ബിജെപി പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്നെത്തി നശിപ്പിച്ചെന്ന് സിപിഐഎം പ്രവര്‍ത്തകര്‍ ആരോപിച്ചു. ഇത് തടയുന്നതിനിടെയാണ് കൃഷ്ണനെ ബിജെപിയുടെ പ്രവര്‍ത്തകര്‍ ആക്രമിച്ചത്.
ഇരുമ്പുവടിയും ബിയര്‍ കുപ്പിയുമുള്‍പ്പെടെയുള്ളവ ഉപയോഗിച്ചായിരുന്നു ആക്രമണം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കൃഷ്ണന്‍ കാഞ്ഞാങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.
Story Highlights: Four BJP workers arrested for attacking CPIM worker in Kasaragod
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here