Advertisement

മലപ്പുറത്ത് മദ്രസ വിദ്യാർത്ഥിനിക്ക് നേരെ തെരുവുനായ ആക്രമണം; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

July 17, 2023
1 minute Read

മലപ്പുറം ചുള്ളപ്പാറയിൽ മദ്രസ വിദ്യാർത്ഥിനിക്ക് നേരെ തെരുവുനായ ആക്രമണം. കുട്ടി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ഇന്നലെ വൈകിട്ടോട് കൂടിയാണ് സംഭവം നടക്കുന്നത്. വിദ്യാർത്ഥിനി വീട്ടിൽ നിന്നും മദ്രസയിലേക്ക് പോവുകയായിരുന്നു. വീട്ടിൽ നിന്നും ഇറങ്ങിയതിനു പിന്നാലെ ആ തെരുവുനായ്ക്കൾ കൂട്ടമായി കുട്ടിയെ ആക്രമിക്കാനെത്തി. ഉടൻ തന്നെ ഈ വിദ്യാർത്ഥിനി തൊട്ടപ്പുറത്തുള്ള വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു. ഇതിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

വിദ്യാർത്ഥിനിയുടെ ഒച്ച കേട്ട് കുട്ടിയുടെ മാതാപിതാക്കളും ഈ വീട്ടിലെ ആളുകളും പുറത്തേക്ക് ഓടിയെത്തുകയായിരുന്നു. ഇവരുടെ ആ ശബ്ദം കേട്ടതോടെ ഈ തെരുവുനായ്ക്കൾ തിരിച്ചു പോകുന്നത് വിഡിയോയിൽ കാണാം.

ഏറെ വർഷങ്ങളായി പ്രദേശത്ത് തെരുവുനായ ആക്രമണം പതിവാണ്. നേരത്തെയും പല കുട്ടികളെയും ആളുകളെയും ആക്രമിച്ചിട്ടുണ്ട്. പഞ്ചായത്തിന്റെ ഉൾപ്പെടെ ശ്രദ്ധയിൽ ഈ വിഷയം പെടുത്തിയെങ്കിലും കാര്യക്ഷമമായ ഒരു നടപടി ഉണ്ടായില്ല എന്ന ആക്ഷേപമുണ്ട്. പ്രദേശത്ത് തൊട്ടടുത്ത് എല്പി സ്കൂളും അംഗനവാടിയും പ്രവർത്തിക്കുന്നുണ്ട്. മദ്രസയിലേക്കും വിദ്യാർത്ഥികൾ സ്ഥിരമായി പോകാറുണ്ട്.

Story Highlights: malappuram stray dog attack student survived

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top