വര്‍ക്കൗട്ടിനിടെ 210 കിലോ ബാര്‍ബെല്‍ പതിച്ച് കഴുത്തൊടിഞ്ഞു; ഫിറ്റ്‌നസ് ഇന്‍ഫ്‌ലുവന്‍സറിന് ദാരുണാന്ത്യം

വര്‍ക്കൗട്ടിനിടെ 210 കിലോ ബാര്‍ബെല്‍ പതിച്ച് കഴുത്തൊടിഞ്ഞ് ഫിറ്റ്‌നസ് ഇന്‍ഫ്‌ലുവന്‍സറിന് ദാരുണാന്ത്യം. ഇന്തോനേഷ്യന്‍ സ്വദേശി 33 കാരനായ ജസ്റ്റിന്‍ വിക്കിയാണ് മരിച്ചത്. ജൂലായ് പതിനഞ്ചിന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമത്തിലൂടെ പുറത്തുവന്നിട്ടുണ്ട്.(fitness influencer dies after freak barbell mishap)
ബാലിയിലെ പാരഡൈസ് ജിമ്മില്‍ വെച്ച് വര്‍ക്കൗട്ട് ചെയ്യുകയായിരുന്നു ജസ്റ്റിന്‍. 210 കിലോഗ്രാം ഭാരമുള്ള ബാര്‍ബെല്‍ ചുമലില്‍ വെക്കുന്നതിനിടെ ഭാരം താങ്ങാതെ താഴേക്ക് വീഴുകയായിരുന്നു. ഇരിക്കുന്ന പോസിഷനിലേക്ക് ജസ്റ്റിന്‍ വീഴുകയായിരുന്നു.
ബാര്‍ബെല്‍ തോളില്‍നിന്ന് കഴുത്തിലേക്ക് നീങ്ങുന്നത് വീഡിയോയില്‍ കാണാവുന്നതാണ്. അപകടം നടന്ന ജസ്റ്റിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. കഴുത്തൊടിഞ്ഞതും ഹൃദയത്തിലേക്കും ശ്വാസകോശത്തിലേക്കുമുള്ള പ്രധാന ഞരമ്പുകള്‍ തകരാറിലായതുമാണ് ജസ്റ്റിനെ മരണത്തിലേക്ക് നയിച്ചത്.
Story Highlights: fitness influencer dies after freak barbell mishap
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here