യൂട്യൂബ് നോക്കി മസ്തിഷ്‌കത്തില്‍ ചിപ്പ് ഘടിപ്പിക്കാന്‍ ഡ്രില്‍ ഉപയോഗിച്ച് ശസ്ത്രക്രിയ; യുവാവ് ഗുരുതരാവസ്ഥയില്‍

മസ്തിഷ്‌കത്തില്‍ ചിപ്പ് ഘടിപ്പിക്കാന്‍ യൂട്യൂബ് നോക്കി ശസ്ത്രക്രിയ നടത്തിയ യുവാവ് ഗുരുതരാവസ്ഥയില്‍. റഷ്യയിലെ നോവോ സിബിര്‍സ്‌ക് സ്വദേശിയായ മിഖായേല്‍ റഡുഗയാണ് ഡ്രില്‍ ഉപയോഗിച്ച് ശസ്ത്രക്രിയ നടത്തിയത്. മസ്തിഷ്‌കത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളെ മനസ്സിലാക്കുന്നതിനായാണ് സാഹസം നടത്തിയത്.(Man Almost Dies After Drilling Chip Inside Brain In Surgery)
യുട്യൂബ് നോക്കി പഠിച്ചാണ് സ്വന്തം മസ്തിഷ്‌കത്തില്‍ പരീക്ഷിച്ചതെന്ന് മിഖായേല്‍ റഡുഗ പറഞ്ഞു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച റഡുഗയുടെ മസ്തിഷ്‌ക എക്‌സ്‌റേയില്‍ ഇലക്ട്രോഡ് കണ്ടെത്തി.
നാലു മണിക്കൂര്‍ നീണ്ട ശസ്ത്രിക്രിയയാണ് ഇയാള്‍ നടത്തിയത്. സ്വന്തം മസ്തിഷ്‌കത്തില്‍ ശസ്ത്രക്രിയ നടത്തിയതിന്റെ ചിത്രങ്ങളും റഡുഗ പോസ്റ്റ് ചെയ്തിരുന്നു.
Story Highlights: Man Almost Dies After Drilling Chip Inside Brain In Surgery
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here